ആണ്‍കുഞ്ഞിനുവേണ്ടി പെണ്‍കുട്ടിയെ ബലികൊടുത്ത യുവതി അറസ്റ്റില്‍

 


ADVERTISEMENT

നളന്ദ: (www.kvartha.com 19.04.2014) ആണ്‍കുട്ടിയുണ്ടാവാനായി  പെണ്‍കുട്ടിയെ  ബലികൊടുത്ത യുവതി അറസ്റ്റില്‍. സുധ എന്ന യുവതിയാണ് അറസ്റ്റിലായത്.  ബീഹാറിലെ നളന്ദയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

ആണ്‍കുഞ്ഞുണ്ടാവാനായി ഒരു പെണ്‍കുട്ടിയെ ബലികൊടുക്കണമെന്ന മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് യുവതി കൊടും ക്രൂരത ചെയ്തത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലിനല്‍കണമെന്നാണ് മന്ത്രവാദി നിര്‍ദേശിച്ചത്. ബലിനല്‍കാനുള്ള മുഹൂര്‍ത്തവും മന്ത്രവാദി യുവതിക്ക് പറഞ്ഞുകൊടുത്തിരുന്നു.

സുധയുടെ ബന്ധുവായ പ്രിയ എന്ന പെണ്‍കുട്ടിയെയാണ് ബലി കൊടുത്തത്. എന്നാല്‍ പ്രിയയെ ബലി കൊടുത്ത കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. പ്രിയയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍  പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത ദിവസം പ്രിയ  സുധയുടെ വീട്ടില്‍ പോയിരുന്നതായി മനസിലാക്കിയിരുന്നു. എന്നാല്‍ കുട്ടി തിരിച്ച് വീട്ടിലെത്തിയില്ല. ഇതേതുടര്‍ന്ന് പോലീസ് സുധയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ്  പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആണ്‍കുഞ്ഞിനുവേണ്ടി പെണ്‍കുട്ടിയെ ബലികൊടുത്ത യുവതി അറസ്റ്റില്‍കഴുത്തുഞെരിച്ച് കൊന്ന കുട്ടിയുടെ മൃതദേഹം  വീട്ടിനുള്ളില്‍ ഒരു പെട്ടിയിലിട്ട്
സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. സുധയ്ക്ക് ബലികൊടുക്കാനുള്ള ബുദ്ധി ഉപദേശിച്ചുകൊടുത്ത മന്ത്രവാദിക്കുവേണ്ടിയും പോലീസ് തെരച്ചിലാരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Woman sacrifices 5-year-old niece to be able to bear a son, Arrest, Police, Parents, Dead Body, Complaint, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia