Held | പുഴല്‍ പ്രത്യേക ജയിലില്‍ നിന്ന് കടന്നുകളഞ്ഞ വനിതാ തടവുകാരി ബെംഗ്‌ളൂറില്‍ പിടിയില്‍; 2 ജീവനക്കാര്‍ക്കെതിരെ നടപടി
Dec 17, 2023, 16:47 IST
ADVERTISEMENT
ചെന്നൈ: (KVARTHA) പുഴല്‍ പ്രത്യേക ജയിലില്‍ നിന്ന് കടന്നുകളഞ്ഞ വനിതാ തടവുകാരി ബെംഗ്‌ളൂറില്‍ പൊലീസ് പിടിയില്‍. മൂന്ന് ദിവസം മുന്‍പ് ജയില്‍ ചാടിയ ബെംഗ്‌ളൂറു സ്വദേശിയായ ജയന്തിയെയാണ് പിടികൂടിയത്
ബെംഗ്‌ളൂറിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം രണ്ട് വാര്‍ഡന്‍മാരുടെ സാന്നിധ്യത്തില്‍ അതിഥികളുടെ സന്ദര്‍ശന ഇടം ജയന്തി വൃത്തിയാക്കിയിരുന്നു. ഇവരെ കാണാതായതിന് പിന്നാലെ ഈ രണ്ട് വാര്‍ഡന്മാരേയും ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ചെന്നൈയിലെ പെരുമ്പാക്കത്തായിരുന്നു ജയിലാവുന്നതിന് ജയന്തി മുന്‍പ് താമസിച്ചിരുന്നത്. ചെന്നൈയിലെ ആരുമ്പാക്കം പൊലീസ് സ്റ്റേഷനില്‍ മൂന്ന് മോഷണ കേസുകളാണ ജയന്തിക്കെതിരെയുള്ളത്. ചൂളമേട് പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്. സ്‌പെഷ്യല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടയിലാണ് ഇവര്‍ ചാടി പോയത്.
ചെന്നൈ പൊലീസ് ഇവരെ ഗുണ്ടാ നിയമ പ്രകാരം നവംബറില്‍ തടവിലാക്കിയിരുന്നു. ഡിസംബര്‍ 13നാണ് ജയന്തി ജയിലില്‍ നിന്ന് മുങ്ങിയത്. വൈകുന്നേര സമയത്ത് തടവുകാരുടെ എണ്ണമെടുക്കുമ്പോഴാണ് ജയന്തി മുങ്ങിയത് മനസിലാവുന്നത്. തുടര്‍ന്ന് രണ്ട് പ്രത്യേക സംഘമാണ് ജയന്തിക്കായി തിരച്ചില്‍ നടത്തിയത്. ജയന്തി ബെംഗ്‌ളൂറിലുണ്ടെന്ന രഹസ്യ വിവരത്തേ തുടര്‍ന്നായിരുന്നു തമിഴ്‌നാട് പൊലീസ് സംഘം കര്‍ണാടകയിലെത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.