Attacked | ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സ്ത്രീയെ തല്ലിയതായി പരാതി; 'വണ്ടിയില്‍നിന്ന് വലിച്ച് റോഡിലിറക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗുഡ്ഗാവ്: (www.kvartha.com) ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സ്ത്രീയുടെ കരണക്കുറ്റി നോക്കി തല്ലിയതായി പരാതി. കഴിഞ്ഞ ദിവസം ഗുഡ്ഗാവിലെ എം ഡി ഐ ചൗക്കിലാണ് സംഭവം നടന്നത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് മര്‍ദനമേറ്റത്.

തന്റെ വാഹനത്തിന് പിറകില്‍ ഉണ്ടായിരുന്നയാള്‍ താന്‍ സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി  തന്നെ വലിച്ച് റോഡിലിറക്കിയെന്നും തുടര്‍ന്ന് പലതവണ തല്ലിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കൂടാതെ രോഷം അടക്കാനാകാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടില്‍ കയറി വീണ്ടും തല്ലുമെന്ന് അക്രമി പറഞ്ഞതായും യുവതി പറയുന്നു. 
Aster mims 04/11/2022

Attacked | ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സ്ത്രീയെ തല്ലിയതായി പരാതി; 'വണ്ടിയില്‍നിന്ന് വലിച്ച് റോഡിലിറക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'


ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം. യുവാവിന്റെ ആക്രമണത്തില്‍ ഇടതുകണ്ണിനും മൂക്കിനും സാരമായി പരുക്കേറ്റതായും പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് സി സി ടി വി പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Keywords:  News,National,India,Traffic,attack,Complaint,Injured,Local-News,Police,CCTV, Woman Pulled Out Of Car, Slapped For Honking During Traffic In Gurugram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia