Accident | 'കാർ സൈക്കിളിൽ ഇടിച്ചു; യുവതിയെ 200 മീറ്ററോളം വലിച്ചിഴച്ചു'; ഡെൽഹിക്ക് പിന്നാലെ യുപിയിലും ഞെട്ടിക്കുന്ന സംഭവം

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശിലെ കൗശാംഭി ജില്ലയിൽ അതിവേഗതയിൽ എത്തിയ കാർ, സൈക്കിളിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ച് 200 മീറ്ററിലധികം വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു. ഡെൽഹിയിൽ 20കാരിയെ പുതുവത്സരാഘോഷത്തിനിടെ കാറിടിച്ചു കൊന്ന ശേഷം 12 കി മീറ്റർ ദൂരം വാഹനത്തിൽ വലിച്ചിഴച്ചതായി സംഭവം വിവാദമായി നിൽക്കുന്ന സമയത്താണ് മറ്റൊരു അപകടം കൂടി റിപ്പോർട്ട് ചെയ്തത്.

Accident | 'കാർ സൈക്കിളിൽ ഇടിച്ചു; യുവതിയെ 200 മീറ്ററോളം വലിച്ചിഴച്ചു'; ഡെൽഹിക്ക് പിന്നാലെ യുപിയിലും ഞെട്ടിക്കുന്ന സംഭവം

യുവതിയെ കൗശാംഭിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറും പ്രയാഗ്‌രാജിലെ ആശുപത്രിയിലാണ്. അപകടത്തെത്തുടർന്ന് യുവതി സൈക്കിളിനൊപ്പം കാറിന്റെ ചക്രത്തിൽ കുടുങ്ങുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി കംപ്യൂട്ടർ ക്ലാസിന് പോകുമ്പോഴായിരുന്നു അപകടം.

Keywords:  News, National, India, UP, Top-Headlines, Latest-News, Accident, Car, Car accident, Injured, Woman on bicycle hit by car, dragged for 200 metres in UP.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia