SWISS-TOWER 24/07/2023

Woman Mistake | യുവതി അബദ്ധത്തില്‍ 7 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തത് മറ്റൊരാളുടെ അകൗണ്ടിലേക്ക്, ലോടറി അടിച്ചെന്ന് പറഞ്ഞ് പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച് ഗുണഭോക്താവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ : (www.kvartha.com) യുവതി അബദ്ധത്തില്‍ ഏഴ് ലക്ഷം രൂപ മറ്റൊരു അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ തനിക്ക് ലോടറി അടിച്ചെന്ന് പറഞ്ഞ് പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച് ഗുണഭോക്താവ്. മുംബൈയിലെ 38 കാരിയായ യുവതിക്കാണ് അബദ്ധം പിണഞ്ഞത്. ജൂണ്‍ 29 ന് തന്റെ ബന്ധുവിന് പണം കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.


Woman Mistake |  യുവതി അബദ്ധത്തില്‍ 7 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തത് മറ്റൊരാളുടെ അകൗണ്ടിലേക്ക്, ലോടറി അടിച്ചെന്ന് പറഞ്ഞ് പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച് ഗുണഭോക്താവ്

ഇവര്‍ പണം അയച്ചത് തെറ്റായ ബാങ്ക് അകൗണ്ട് നമ്പറിലേക്കാണ്. ഈ പണം മുംബൈയില്‍ താമസിക്കുന്ന മറ്റൊരാളുടെ അകൗണ്ടിലേക്കാണ് എത്തിയത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ യുവതി ബാങ്കുമായി ബന്ധപ്പെട്ടു. എന്നാല്‍, ഇത് യുവതിയുടെ ഭാഗത്തുനിന്നുമുണ്ടായ തെറ്റാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് ബാങ്ക് കൈമലര്‍ത്തി.

തുടര്‍ന്ന് ജൂണ്‍ 20ന് പരാതിയുമായി മീരാ ഭയന്ദര്‍ വസായ് വിരാര്‍ സൈബര്‍ സെലി(Cell)നെ സമീപിക്കാന്‍ യുവതി തീരുമാനിച്ചു. തുടര്‍ന്ന് പൊലീസ് അകൗണ്ട് ഉടമയുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ട്രാക് ചെയ്യുകയും പണം തിരികെ നല്‍കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് ലോടറി അടിച്ചെന്ന് പറഞ്ഞ് പണം തിരികെ നല്‍കാന്‍ ഇയാള്‍ തയാറായില്ല.

ഇതോടെ നടപടിയെടുക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തുകയും ഒടുവില്‍ ഇടപാട് മാറ്റാന്‍ ഇയാള്‍ സമ്മതിക്കുകയുമായിരുന്നു. ജൂലൈ രണ്ടിനാണ് യുവതിക്ക് പണം തിരികെ ലഭിച്ചത്.

Keywords: Woman Mistake | Mumbai woman accidentally transfers Rs 7 lakh to wrong account, beneficiary refused to return money saying he won lottery, Mumbai, News, Bank, Cheating, Complaint, Police, National.


Aster mims 04/11/2022


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia