Fraud | യുവതി 32 പുരുഷന്മാരെ വിവാഹം കഴിച്ചു; ആരുമായും 'ആദ്യരാത്രി' ചിലവഴിച്ചില്ല; കാരണം ഞെട്ടിക്കും!
May 14, 2024, 16:55 IST
ജയ്‌പൂർ: (KVARTHA) രാജസ്താനിൽ നിന്ന് ഞെട്ടിക്കുന്ന സീരിയൽ വിവാഹങ്ങളുടെ കേസ് പുറത്തുവന്നു. 32 പേരെ വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കേസിൽ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിത എന്ന യുവതിയെയാണ് ബൻസ്വാര ജില്ലയിലെ സാങ്വാര പൊലീസ് പിടികൂടിയത്. മധുവിധുവിനു മുമ്പ് വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ:
'ഓരോ തവണയും വ്യത്യസ്ത പേരുകളിൽ വിവാഹം കഴിച്ച യുവതി കുടുംബങ്ങളുടെ വിശ്വാസം നേടുന്നതിനായി സാഹചര്യങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യുമായിരുന്നു. തട്ടിപ്പിന്റെ പ്രധാന വശം 'ആദ്യരാത്രി' ഇല്ലാതിരുന്നതാണ്. ഓരോ വിവാഹത്തിലും ആദ്യരാത്രി ആഘോഷിക്കുന്നത് ഒഴിവാക്കാൻ ഒഴികഴിവ് പറയും. ഇത് വിവാഹത്തിന് തൊട്ടുപിന്നാലെ മുങ്ങാൻ സഹായകരമായി.
തന്ത്രപരമായി വരനെ ഉപേക്ഷിച്ച് പണവും ആഭരണങ്ങളുമായാണ് കടന്നുകളയുക. ഇത്തരത്തിൽ ഓരോരുത്തർക്കും ലക്ഷങ്ങളാണ് നഷ്ടമായത്. അടുത്തിടെ ഇരകളിലൊരാളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അനിതയുടെ അറസ്റ്റ് രാജസ്താനിൽ പ്രവർത്തിക്കുന്ന 'വിവാഹ തട്ടിപ്പ്' ശൃംഖലയിലേക്ക് വെളിച്ചം വീശുന്നു. രാജസ്താനിലെ ആദിവാസി ആധിപത്യ മേഖലകളായ ബൻസ്വാരയിലും ദുംഗർപൂരിലും ഇത്തരം സംഘങ്ങൾ സജീവമാണ്.
വിവാഹം കഴിക്കാൻ കഴിയാത്ത പുരുഷന്മാരെയാണ് ഈ സംഘങ്ങൾ വലയിലാക്കുന്നത്. തട്ടിപ്പ് സംഘത്തിൽ പെട്ട ചിലർ ബ്രോക്കർമാരായി വേഷമിട്ട് യുവാക്കൾക്ക് യുവതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുശേഷം അവർ വിവാഹിതരാകുന്നു. എന്നാൽ വിവാഹത്തിൻ്റെ അടുത്ത ദിവസം തന്നെ ആഭരണങ്ങളും പണവുമായി വധു ഒളിച്ചോടുന്നു. ഇത്തരം കവർച്ചക്കാരായ വധുക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതുവരെ നിരവധി യുവാക്കൾ ഈ ബ്രോക്കർമാരുടെ ഇടപാടുകളിൽ കുടുങ്ങിയിട്ടുണ്ട്'. വിവാഹത്തിൻ്റെ പേരിൽ കൂടുതൽ പേർ തട്ടിപ്പിനിരയാകാതിരിക്കാൻ യുവാക്കളെ ബോധവൽക്കരിക്കുന്ന തിരക്കിലാണ് പൊലീസ്.
Keywords: News, National, Jaipur, Crime, Wedding, Rajasthan, Woman, Fraud, Family, Police, Investigation, Arrest, Youth, Woman marries 32 different men, never made Suhagraat with anyone; Reason will SHOCK you.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.