ടിക് ടോക്കില്‍ അനാവശ്യമായി സമയം കളയുന്നതിന് ഭര്‍ത്താവ് വഴക്ക് പറഞ്ഞു; യുവതി ആത്മഹത്യ ചെയ്തു, അമ്മയുടെ മരണം കണ്ട മകനും ജീവനൊടുക്കി

 


ADVERTISEMENT

വിജയവാഡ: (www.kvartha.com 20.05.2020) ടിക് ടോക്കില്‍ അമിതമായി സമയം കളയുന്നുവെന്ന് ഭര്‍ത്താവ് വഴക്ക് പറഞ്ഞതിന് ഭാര്യയും  മകനും ജീവനൊടുക്കി. വിജയവാഡയിലെ വൈഎസ്‌ആര്‍ കോളനിയില്‍ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയും (35) മകനുമാണ് തിങ്കളാഴ്ച രാത്രി സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെയ്ഖ് ഷംസുദ്ദീനും കരീമയും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും പിന്നീടത് ഭാര്യയുടെ ടിക് ടോക് ഭ്രമത്തെ ചൊല്ലിയായിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഉമര്‍ പറഞ്ഞു.


ടിക് ടോക്കില്‍ അനാവശ്യമായി സമയം കളയുന്നതിന് ഭര്‍ത്താവ് വഴക്ക് പറഞ്ഞു; യുവതി  ആത്മഹത്യ ചെയ്തു, അമ്മയുടെ മരണം കണ്ട മകനും ജീവനൊടുക്കി

ലോക്ക്ഡൗണില്‍ ജൂവലറി ഷോപ്പുകള്‍ അടച്ചിട്ടതിനാല്‍ ഷംസുദ്ദീന് ജോലി നഷ്ടപ്പെട്ടതോടെ കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായി. അതിനിടെയിലാണ് അനാവശ്യകാര്യങ്ങളില്‍ സമയം ചെലവഴിക്കുന്നതെന്നു ഷംസുദ്ദീന്‍ പറഞ്ഞത്. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കുതർക്കവും ഉണ്ടായി. തുടർന്നാണ് സ്വര്‍ണം മിനുക്കാനായി സൂക്ഷിച്ചിരുന്ന സയനൈഡ് കുടിച്ച്‌ കരീമ ജീവനൊടുക്കി. ഇതുകണ്ട 16 വയസുള്ള മകനും സയനൈഡ് കുടിച്ച്‌ ആത്മഹത്യ ചെയ്തുവെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Summary: Woman kills herself after TikTok row with Husband in Vijayawada
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia