ആറ് വയസ്സുകാരനായ മകന്‍ മിക്കസമയവും ചിലവഴിക്കുന്നത് മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം; അസ്വസ്ഥയായ മാതാവ് കറിക്കത്തി കൊണ്ട് കുഞ്ഞിനെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


ADVERTISEMENT

ജലന്ധര്‍: (www.kvartha.com 11.06.2020) ആറ് വയസ്സുള്ള മകന്‍ മുത്തശ്ശനോടും മുത്തശ്ശിയോടും കൂടുതല്‍ സ്‌നേഹം കാണിക്കുന്നത് കണ്ട് അസ്വസ്ഥയായിരുന്ന മാതാവ് കറിക്കത്തി കൊണ്ട് കുഞ്ഞിനെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുല്‍വീന്ദര്‍ കൗര്‍(30) എന്ന യുവതിയാണ് മകന്‍ അര്‍ഷ്പ്രീതിനെ കുത്തിക്കൊന്ന ശേഷം വീടിന്റെ രണ്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്‌കോട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ആറ് വയസ്സുകാരനായ മകന്‍ മിക്കസമയവും ചിലവഴിക്കുന്നത് മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം; അസ്വസ്ഥയായ മാതാവ് കറിക്കത്തി കൊണ്ട് കുഞ്ഞിനെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിങ്കളാഴ്ച രാത്രിയാണ് കുല്‍വീന്ദര്‍ കൗര്‍ മകനെ കുത്തിക്കൊന്നത്. ആത്മഹത്യാ ശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുല്‍വീന്ദറിന്റെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് ഇറ്റലിയിലായിരുന്നതിനാല്‍ ജലന്ധറില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

ആറ് വയസ്സുകാരനായ മകന്‍ മിക്കസമയവും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം സമയം ചിലവഴിക്കുന്നതില്‍ യുവതി അസ്വസ്ഥയായിരുന്നു. അമ്മായിഅമ്മയെ മകന്‍ ഏറെ സ്‌നേഹിക്കുന്നതും കുല്‍വീന്ദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

തിങ്കളാഴ്ച രാത്രിയും ഭക്ഷണം കഴിച്ചശേഷം മകന്‍ മുത്തശ്ശിയുടെ കിടപ്പുമുറിയിലേക്ക് പോയി. ഇത് കുല്‍വീന്ദറിനെ ചൊടിപ്പിച്ചു. കുപിതയായ കുല്‍വീന്ദര്‍ മകനെ സ്വന്തം മുറിയിലേക്ക് കൊണ്ടുവരികയും കറിക്കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രണ്ട് തവണയാണ് മകനെ കത്തികൊണ്ട് കുത്തിയത്. കരച്ചില്‍ കേട്ടെത്തിയ മുത്തച്ഛനും മുത്തശ്ശിയും ചോരയില്‍ക്കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.

ഇതിനിടെയാണ് കുല്‍വീന്ദര്‍ കൗര്‍ വീടിന്റെ രണ്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുല്‍വീന്ദറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

Keywords:  News, National, India, Parents, Son, Killed, hospital, Police, Case, Treatment, Woman Killed Son for Loving Grand Mother and Grand Father More Than Her
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia