Obituary | 'വിമാനത്താവളത്തിലെ തിയറ്ററില്‍ മക്കള്‍ക്കൊപ്പം സിനിമ കണ്ടശേഷം യുവതി കെട്ടിടത്തിന്റെ 4-ാം നിലയില്‍ നിന്നും ചാടി മരിച്ചു'
Apr 30, 2023, 21:00 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) വിമാനത്താവളത്തിലെ തിയറ്ററില്‍ മക്കള്‍ക്കൊപ്പം സിനിമ കണ്ടശേഷം യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ചതായി പൊലീസ്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂര്‍ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വിമാനത്താവള കോംപൗന്‍ഡില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ടിപ്ലക്‌സ് തിയറ്ററില്‍ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ സിനിമ കാണാന്‍ എത്തിയത്. സിനിമ കാണുന്നതിനിടെ ശുചിമുറിയില്‍ പോകുകയാണെന്ന് മക്കളോടു പറഞ്ഞശേഷം ആറു നില കാര്‍ പാര്‍കിങ്ങിന്റെ നാലാം നിലയില്‍നിന്നു ചാടുകയായിരുന്നു.
റോഡില്‍നിന്ന ചിലര്‍ ഐശ്വര്യ ചാടുന്നതു കണ്ട് ബഹളം വച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവം നടന്ന് ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് അമ്മയെ തിരഞ്ഞുനടന്ന മക്കളെ പൊലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഐശ്വര്യയുടെ ഭര്‍ത്താവ് ബാലാജി യുഎസിലാണ്. സ്ഥലത്തുനിന്നും ആത്മഹ്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല, സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വിമാനത്താവള കോംപൗന്‍ഡില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ടിപ്ലക്‌സ് തിയറ്ററില്‍ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ സിനിമ കാണാന്‍ എത്തിയത്. സിനിമ കാണുന്നതിനിടെ ശുചിമുറിയില്‍ പോകുകയാണെന്ന് മക്കളോടു പറഞ്ഞശേഷം ആറു നില കാര്‍ പാര്‍കിങ്ങിന്റെ നാലാം നിലയില്‍നിന്നു ചാടുകയായിരുന്നു.
Keywords: Woman jumps to death from Chennai airport car park, Chennai, News, Suicide Attempt, Police, Children, Theatre, Cinema, JumPed, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

