ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിച്ച കുട്ടികളുടെ സ്വാഭാവിക രക്ഷിതാവ് മാതാവെന്ന് ഹൈക്കോടതി

 


ADVERTISEMENT

മുംബൈ: (www.kvartha.com 11.06.2020) ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിച്ച കുട്ടികളുടെ സ്വാഭാവിക രക്ഷകര്‍തൃത്വത്തിന് കൂടുതല്‍ അവകാശം സ്ത്രീകള്‍ക്കാണെന്ന് ബോംബെ ഹൈക്കോടതി. ന്യൂസിലാന്‍ഡ് സ്വദേശിനിയായ സ്ത്രീയുമായുള്ള ബന്ധത്തില്‍ പിറന്ന പ്രായപൂര്‍ത്തിയാകാത്ത മകനെ വിട്ടു കിട്ടണമെന്ന പൂനെ സ്വദേശിയുടെ അപേക്ഷ തള്ളിക്കളഞ്ഞു കൊണ്ടാണ് കോടതിയുടെ വിധി പ്രസ്താവം. 2008ലാണ് ന്യൂസിലാന്‍ഡ് സ്വദേശിനിയായ യുവതിയുമായി ഇയാള്‍ പരിചയപ്പെടുന്നത്. 2012 ജൂണ്‍ വരെ ഇവര്‍ ഒന്നിച്ചു താമസിച്ചു. പിന്നീട് വേര്‍പിരിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് മകന്‍ ജനിക്കുന്നത്.

തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിട്ടു കിട്ടുന്നതിനായി ഇയാള്‍ പൂനെയിലെ കുടുംബകോടതിയെ സമീപിച്ചിരുന്നു. കുട്ടിയെയും കൊണ്ട് മുന്‍പങ്കാളിയായ സ്ത്രീ ന്യൂസിലാന്‍ഡിലേക്ക് പോകാന്‍ തീരുമാനിച്ച വിവരം അറിഞ്ഞാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കുട്ടിയുടെ രക്ഷാകര്‍ത്താവാകാന്‍ സ്ത്രീക്ക് കഴിയില്ലെന്നായിരുന്നു ഇയാളുടെ വാദം. മാത്രമല്ല ഇന്ത്യയില്‍ നിന്ന് കുട്ടിയെ കൊണ്ടുപോകുന്നതിന് വിലക്ക് നല്‍കണമെന്നും ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിച്ച കുട്ടികളുടെ സ്വാഭാവിക രക്ഷിതാവ് മാതാവെന്ന് ഹൈക്കോടതി

എന്നാല്‍ കുടുംബകോടതി അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും അപേക്ഷ തള്ളിക്കളഞ്ഞു. വിവാഹത്തിലൂടെയല്ല, പ്രണയബന്ധത്തില്‍ നിന്നാണ് കുട്ടി ജനിച്ചതെന്നാണ് യുവാവിന്റെ വാദം. കുട്ടിയുടെ നിയമപരമായ അവകാശം ആദ്യമെത്തുന്നത് അമ്മയ്ക്കാണ്. കുഞ്ഞിന്റെ സ്വാഭാവിക രക്ഷിതാവ് അമ്മയാണ്. വിവാഹിതനാണെങ്കിലും അല്ലാതെയാണെങ്കിലും പിതാവിന് സ്വാഭാവിക രക്ഷകര്‍തൃത്വത്തില്‍ രണ്ടാമത് സ്ഥാനമാണ്. അതിനാല്‍ ഇയാള്‍ക്ക് അപേക്ഷ ഉന്നയിക്കാന്‍ അവകാശമില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

Keywords:  Woman has indefeasible claim to guardianship of children born out of live-in relationship: Bombay HC, Mumbai, News, Court, Woman, Mother, Child, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia