കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചുകൊന്നു, മരണകാരണം കോവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച യുവതി അറസ്റ്റിൽ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 08.05.2020) കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചുകൊന്നു. മരണകാരണം കോവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച യുവതി അറസ്റ്റിൽ. നോര്‍ത്ത് വെസ്റ്റ് ഡെൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. 46 വയസ്സുള്ള ശരത് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശരത് ദാസിന്റെ ഭാര്യ അനിത (30), കാമുകൻ സഞ്ജയ് (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ജീവിക്കാനാണ് അനിത സഞ്ജയിനൊപ്പം ചേർന്ന് ഉറങ്ങിക്കിടന്ന ശരത് ദാസിനെ കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച് കൊന്നത്. എന്നാൽ ഭര്‍ത്താവ് മരിച്ചത് കോവിഡ് ബാധിച്ചാണെന്നാണ് യുവതി അയല്‍വാസികളോട് പറഞ്ഞിരുന്നത്. കോവിഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.


കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചുകൊന്നു, മരണകാരണം കോവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച യുവതി അറസ്റ്റിൽ

പോസ്റ്റുമോർട്ടത്തിലാണ് ശരത് ദാസ് ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും കണ്ടെത്തിയത്. മാത്രമല്ല, ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും കണ്ടെത്തി. ഇക്കാര്യം നേരത്തെ അയൽവാസികളും പോലീസിൽ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്നുമാണ് അനിത കുറ്റസമ്മതം നടത്തിയത്.

ഏറെക്കാലമായി സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇതേതുടർന്ന് സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉറങ്ങിക്കിടന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നൽകി. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

Summary: Woman has been arrested for allegedly choking her husband
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia