പ്ര­ണ­യ­കല­ഹം തീര്‍­ക്കാന്‍ പോ­യ യുവ­തി കൂ­ട്ട­മാ­ന­ഭം­ഗ­ത്തി­നി­ര­യായി

 


പ്ര­ണ­യ­കല­ഹം തീര്‍­ക്കാന്‍ പോ­യ യുവ­തി കൂ­ട്ട­മാ­ന­ഭം­ഗ­ത്തി­നി­ര­യായി
ന്യൂഡല്‍­ഹി: സഹപ്രവര്‍ത്തകനും കാമുകിയും തമ്മിലുള്ള പ്രണയക­ല­ഹം തീര്‍­ക്കാന്‍ പോയ യു­വ­തി­ കൂ­ട്ടമാ­ന­ഭം­ഗ­ത്തി­നി­ര­യായി. സഹപ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍­ന്നാ­ണ് യു­വ­തിയെ കൂ­ട്ട­മാ­ന­ഭം­ഗ­ത്തി­നി­ര­യാ­ക്കി­യത്. ഡല്‍ഹി ജലഭവനില്‍ ഉദ്യോഗസ്ഥയായ ഇരുപത്തിരണ്ട്കാ­രി­യാ­ണ് പീ­ഡ­ന­ത്തി­ര­യാ­യത്. കൂ­ട്ട­മാ­ന­ഭം­ഗ­ത്തി­നി­ര­യാക്കി­യ ഇ­വരെ ഡല്‍ഹി ആഗ്ര ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരു­ന്നു. യുവതിയുടെ സഹപ്രവര്‍ത്തകനായ ഇന്ദ്രജിത്തും കാമുകിയും തമ്മി­ലു­ള്ള ­കലഹം പരിഹരിക്കണമെന്ന ആവശ്യവുമായി ഇന്ദ്രജിത്ത് യുവതിയെ സമീപിച്ചിരു­ന്നു.

ഇന്ദ്രജിത്തിന്റെ കാമുകിയെ നേരത്തെ അറിയാമായിരുന്ന യുവതി അവര്‍ക്കിടയില്‍ പ്രശ്‌­നം പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വ്യാഴാഴ്ച ഇന്ദ്രജിത്ത് യുവതിയെ വി­ളി­ച്ച് കാ­മു­കി­യോട് രാത്രി എട്ട് മണിക്ക് ജാര്‍സൈതാലി ഗ്രാമത്തില്‍ ബ്രിട്ടാനിയ ഫാക്ടറിയുടെ സമീ­പ­ത്ത് എ­ത്താന്‍ ആ­വ­ശ്യ­പ്പെ­ട്ട­താ­യി അ­റി­യി­ച്ചി­രുന്നു. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌­ന പരിഹാരത്തിന് യുവതിയുടെ സഹായം തേടുകയും ചെയ്തു. എന്നാല്‍ ഇന്ദ്രജിത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ യുവതിയ്ക്ക് ഇന്ദ്രജിത്ത് കുറച്ച് സുഹൃത്തുക്കളോടൊപ്പം ഒരു സാന്‍ട്രോ കാറിന് സമീപം നില്‍ക്കുന്നതാണ് കണ്ടത്. അവരുടെ സമീപത്തേക്ക് ചെന്ന യുവതിയെ സംഘം ചേര്‍ന്ന് കാറില്‍ തട്ടികൊണ്ടുപോ­യി കൂ­ട്ട­മാ­ന­ഭം­ഗ­ത്തി­നി­ര­യാ­ക്കു­ക­യാ­യി­രു­ന്നു. ഇന്ദ്രജിത്തിനോടൊപ്പമുണ്ടായിരുന്ന ലുക്ക, നവിന്‍, സാന്തു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 പ്രതികള്‍ക്കായു­ള്ള അ­ന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതാ­യി പോലീ­സ് അ­റി­യിച്ചു. യുവ­തി സംഭ­വം നടന്ന ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറി­ന്റെ നമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതികളിലൊരാ­ളെ പോലിസ് അറസ്റ്റ് ചെ­യ്തു.

Keywords:  Rape, New Delhi, Love, Kidnap, Agra, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia