ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ഉള്‍പെടെ 10 പേര്‍ അറസ്റ്റില്‍
Mar 26, 2022, 18:40 IST
മുസാഫര്‍നഗര്‍: (www.kvartha.com 26.03.2022) ഉത്തര്‍പ്രദേശിലെ മുസാഗര്‍നഗര്‍ ജില്ലയില്‍ ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം 21 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച രാത്രി നയ് മണ്ഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. മാതാവിന്റെ
വീട്ടില്‍ നിന്ന് ഭാര്യയുമായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
പ്രതികള്‍ യുവതിയെ മാവിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പെടെ 10 പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍ റിപോര്‍ട് ചെയ്തു.
പ്രതികള്‍ സംഭവസമയത്ത് മദ്യപിച്ചിരുന്നതായും വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും റിപോര്‍ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നാല് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നും ബാക്കിയുള്ള പ്രതികള്‍ നോക്കിനില്‍ക്കുകയായിരുന്നു. നൈ മണ്ഡി കോട്വാലി പ്രദേശത്തിന് കീഴിലുള്ള ഭോപ റോഡിന് സമീപമാണ് യുവതിയുടെ മാതാവിന്റെ വീട്.
ചൊവ്വാഴ്ച രാത്രി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈകിലെത്തിയ ചിലര്‍ ദമ്പതികളെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളെ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ടശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
പീഡനത്തിനുശേഷം അര്‍ധരാത്രി കഴിഞ്ഞ് ദമ്പതികളെ ഭീഷണിപ്പെടുത്തി പ്രതികള്‍ സ്ഥലംവിട്ടു. തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ കെട്ടഴിക്കുകയും ഗ്രാമത്തിലേക്ക് മടങ്ങുകയുമായിരുന്നു. ഭാര്യയെ കണ്‍മുന്നില്‍ ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കാനേ യുവാവിന് ആകുമായിരുന്നുള്ളൂ. ഉപദ്രവിക്കരുതെന്ന് പറഞ്ഞ് യാചിച്ചെങ്കിലും ഫലമുണ്ടായില്ല.
ബുധനാഴ്ചയാണ് പീഡനത്തെക്കുറിച്ച് പരാതിയുമായി ദമ്പതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. പരാതിയില്‍ കേസെടുത്തശേഷം യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Woman gang-molested after husband tied to a tree in UP's Muzaffarnagar, 2 minors among 10 arrested, News, Local News, Molestation, Police, Arrested, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.