Found Dead | 'യുപിയില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി; മുഖം സിഗരറ്റ് വെച്ച് പൊള്ളിച്ചു'; പ്രതി അറസ്റ്റില്‍
Dec 8, 2023, 17:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും മുഖം സിഗരറ്റ് വെച്ച് പൊള്ളിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ സൂരജ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ജോലി നല്‍കിയില്ലെന്നാരോപിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജോലി വാഗ്ദാനം ചെയ്ത് സുരജ് കുമാര്‍ സോങ്കര്‍ എന്നയാളില്‍ നിന്ന് യുവതി പണം വാങ്ങിയിരുന്നു. എന്നാല്‍, ജോലി ശരിപ്പെടുത്തിക്കൊടുക്കാന്‍ യുവതിക്ക് സാധിച്ചില്ല. ഇതോടെ യുവതിയോട് ഇയാള്‍ പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും ഒഴിഞ്ഞുമാറാന്‍ തുടങ്ങി. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ മുഖത്ത് സിഗരറ്റ് വെച്ച് പൊള്ളിക്കുകയും മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
സുല്‍ത്താന്‍പുരിലെ റോഡരികില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ശരീരത്തില്‍ ആകമാനം മുറിവുകളുണ്ടായിരുന്നു. ചെവിയില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണത്തില്‍ ഓടോ റിക്ഷ, മൊബൈല്‍ ഫോണ്‍, വെട്ടാന്‍ ഉപയോഗിച്ച മഴു എന്നിവ കണ്ടെടുത്തിട്ടുണ്ട്.

Keywords: Woman Found Dead in Road side, UP, News, Crime, Criminal Case, Murder, Police, Arrested, Complaint, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.