Found Dead | 'ഭാര്യയുമായി വേര്‍പിരിയണം; ഇല്ലെങ്കില്‍ പ്രണയം നാട്ടുകാര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; ഒടുവില്‍ കഴുത്തറുത്തുകൊന്നു'; 23 കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഭാര്യയുമായി വേര്‍പിരിയണം, ഇല്ലെങ്കില്‍ പ്രണയം നാട്ടുകാര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി, ഒടുവില്‍ യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തിയെന്ന് പൊലീസ്. 

ഡെല്‍ഹി ആസാദ് പുരിലെ 23കാരിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്. പിടിയിലായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് നോര്‍ത് വെസ്റ്റ് ഡെല്‍ഹി ഡി സി പി ഉഷാ രംഗ്‌നാനി പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
Aster mims 04/11/2022

Found Dead | 'ഭാര്യയുമായി വേര്‍പിരിയണം; ഇല്ലെങ്കില്‍ പ്രണയം നാട്ടുകാര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; ഒടുവില്‍ കഴുത്തറുത്തുകൊന്നു'; 23 കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

വിവാഹിതനായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഭാര്യയുമായി വേര്‍പിരിയണമെന്ന് യുവതി നിരന്തരം ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ താനുമായുള്ള ബന്ധത്തെക്കുറിച്ച് ആളുകളോട് പറയേണ്ടി വരുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം. ഇക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടു കൂടിയാണ് യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു. കേവാല്‍ പാര്‍കില്‍ ടെലി കോളറായി ജോലി ചെയ്യുകയായിരുന്നു യുവതി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ പി സി സെക്ഷന്‍ 302 പ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Keywords: Woman Found Dead in Office, New Delhi, News, Dead Body, Killed, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script