Found Dead | ആടിനെ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം; അമ്മയെ മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അറസ്റ്റില്‍
Sep 3, 2022, 20:19 IST
ജയ്പുര്‍: (www.kvartha.com) ആടിനെ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അമ്മയെ മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അറസ്റ്റില്‍. രാജസ്താനിലെ ജല്‍വാറിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നോദയന്‍ഭായ് മേഘ്വാല്‍(40) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയായ മകനെ കസ്റ്റഡിയിലെടുത്തു. മകന് പ്രായപൂര്‍ത്തിയായിട്ടില്ല. ജല്‍വാറിലെ സുനല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സേമ്ലിയ സ്വദേശികളാണ് ഇവര്‍.
വീട്ടിലെ ആടിനെ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് മകന്‍ അമ്മയുടെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്.
കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി വീടിനുള്ളിലെ ബോക്സില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്തു. ജോലിക്ക് പോയ കുട്ടിയുടെ പിതാവ് തിരിച്ചെത്തിയപ്പോള്‍ അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ പാടത്ത് പോയിട്ടുണ്ടെന്നായിരുന്നു മറുപടി.
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അമ്മ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കര്‍ശനമായി കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയ കാര്യം പറയുന്നത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Keywords: Woman Found Dead In House, Jaipur, Rajasthan, Police, Arrested, Killed, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.