Found Dead | 'മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു'; ബി ജെ പി നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്ത ഭാര്യയെ ബി ജെ പി നേതാവ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. മധ്യപ്രദേശിലെ ഭോപാല്‍ സായ് നഗര്‍ കോളനിയില്‍ ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ബിജെപി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് രാജേന്ദ്ര പാണ്ഡെയാണ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Found Dead | 'മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു'; ബി ജെ പി നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


മദ്യപിച്ച് അര്‍ധരാത്രി രാജേന്ദ്ര പാണ്ഡെ വീട്ടിലെത്തിയത് ഭാര്യ ചോദ്യം ചെയ്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം മൂത്തതോടെ പ്രകോപിതനായ രാജേന്ദ്ര തോക്കെടുത്ത് ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ തല്‍ക്ഷണം തന്നെ മരിക്കുകയും ചെയ്തു. സംഭവസമയത്ത് ഇവരുടെ മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. കൊല നടത്തിയ ശേഷം ഒളിവില്‍ പോയ രാജേന്ദ്ര പാണ്ഡെക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords:  Woman Found Dead in House, Bhopal, News, Found Dead, Woman, Gun Attack, Missing, Police, Crime, Criminal Case, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia