Found Dead | അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ ക്ലോസറ്റിലും ടാങ്കിലും തള്ളിയെന്ന കേസില്‍ 23കാരിയായ മകള്‍ അറസ്റ്റില്‍
Mar 15, 2023, 20:12 IST
ADVERTISEMENT
മുംബൈ: (www.kvartha.com) അമ്മയെ കൊലപ്പെടുത്തിയശേഷം അവയവങ്ങള്‍ ഛേദിച്ച് ക്ലോസറ്റിലും ടാങ്കിലും തള്ളിയെന്ന കേസില്‍ 23 വയസുള്ള മകള്‍ അറസ്റ്റില്‍. വീണ ജെയിന് (53) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൃതദേഹ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ക്ലോസറ്റിലും ഇരുമ്പു പെട്ടിക്കുള്ളിലാക്കി കക്കൂസ് ടാങ്കിലും തള്ളിയെന്നാണ് കേസ്.
സംഭവത്തെ കുറിച്ച് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പ്രവീണ്‍ മുണ്ടെ പറയുന്നത്:
മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ടെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു ശരീര ഭാഗങ്ങള്‍. സംഭവത്തില്‍ മകള്‍ റിംപിള്‍ ജെയിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ക്ലോസറ്റിലിട്ട കാര്യം വെളിപ്പെടുത്തിയത്.
വീണ ജെയിനിനെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച സഹോദരനും മരുമകനും പരാതി നല്‍കിയതോടെയാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്. നവംബര്‍ 26നാണ് ഏറ്റവും ഒടുവിലായി ബന്ധുക്കള്‍ വീണയെ കണ്ടത്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീണയുടെ ഫ്ളാറ്റ് പരിശോധിച്ചപ്പോള്‍ ക്ലോസറ്റില്‍ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി. അതിനകത്ത് എന്താണെന്ന് നോക്കിയപ്പോഴാണ് ശരീരഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ അവര്‍ എങ്ങനെ മരിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബറില്‍ വീണ ജെയിന് പടിയില്‍ നിന്ന് താഴേക്ക് വീണുവെന്നാണ് പറയുന്നത്.
Keywords: Woman Found Dead In House, Mumbai, News, Dead Body, Police, Complaint, Probe, National.
സംഭവത്തെ കുറിച്ച് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പ്രവീണ്‍ മുണ്ടെ പറയുന്നത്:
മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ടെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു ശരീര ഭാഗങ്ങള്‍. സംഭവത്തില്‍ മകള്‍ റിംപിള്‍ ജെയിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ക്ലോസറ്റിലിട്ട കാര്യം വെളിപ്പെടുത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീണയുടെ ഫ്ളാറ്റ് പരിശോധിച്ചപ്പോള്‍ ക്ലോസറ്റില്‍ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി. അതിനകത്ത് എന്താണെന്ന് നോക്കിയപ്പോഴാണ് ശരീരഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ അവര്‍ എങ്ങനെ മരിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബറില്‍ വീണ ജെയിന് പടിയില്‍ നിന്ന് താഴേക്ക് വീണുവെന്നാണ് പറയുന്നത്.
Keywords: Woman Found Dead In House, Mumbai, News, Dead Body, Police, Complaint, Probe, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.