Found Dead | സംശയരോഗം: കുഞ്ഞിനെ പ്രസവിച്ച് 11 ദിവസത്തിനുശേഷം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊലീസുകാരനായ ഭര്‍ത്താവ്

 


ബംഗ്ലൂരു: (KVARTHA) സംശയരോഗത്തെ തുടര്‍ന്ന് കുഞ്ഞിനെ പ്രസവിച്ച് 11 ദിവസത്തിനുശേഷം ഭാര്യയെ പൊലീസുകാരനായ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. കര്‍ണാടകയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യുന്ന കിഷോര്‍(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി.

Found Dead | സംശയരോഗം: കുഞ്ഞിനെ പ്രസവിച്ച് 11 ദിവസത്തിനുശേഷം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊലീസുകാരനായ ഭര്‍ത്താവ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഭാര്യയെ സംശയമായിരുന്നു കിഷോറിന്. ചമരജനഗറിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഗര്‍ഭിണിയായതിനാല്‍ കുറച്ചുകാലം സ്വന്തം വീട്ടിലായിരുന്നു പ്രതിഭ താമസിച്ചിരുന്നത്. സംശയം മൂലം ഭാര്യയെ ചോദ്യം ചെയ്തിരുന്ന കിഷോര്‍ അവരുടെ ഫോണ്‍ പരിശോധിക്കുകയും പതിവാണ്.

കോളജില്‍ ഒപ്പം പഠിച്ച ആണ്‍കുട്ടികളുമായി സംസാരിക്കുന്നതിനും ഇയാള്‍ ഭാര്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പ്രതിഭയെ ഫോണില്‍ വിളിച്ച കിഷോര്‍ ഇതേ കാര്യംപറഞ്ഞ് വഴക്കിട്ടു. മാനസിക സംഘര്‍ഷമുണ്ടായാല്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അമ്മ പറഞ്ഞതിനാല്‍ പ്രതിഭ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.

അടുത്ത ദിവസങ്ങളിലും കിഷോറിന്റെ ഫോണ്‍വിളിക്ക് പ്രതിഭ മറുപടി നല്‍കിയില്ല. തുടര്‍ന്ന് പിറ്റേ ദിവസം കിഷോര്‍ പ്രതിഭയുടെ വീട്ടിലെത്തി. ആ സമയത്ത് അവരുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ കിഷോര്‍ പ്രതിഭയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം കീടനാശിനി കഴിച്ച് കിഷോറും ജീവനൊടുക്കാന്‍ ശ്രമിച്ചു.

കുറച്ചുസമയം കഴിഞ്ഞ് പ്രതിഭയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ ആളനക്കമൊന്നുമുണ്ടായില്ല. പിന്നീട് വാതില്‍ തുറന്ന കിഷോര്‍ താന്‍ പ്രതിഭയെ കൊന്നുവെന്നും പറഞ്ഞ് ഓടിപ്പോയി. ആദ്യം ആല്‍ എല്‍ ലാലപ്പ ആശുപത്രിയിലാണ് കിഷോര്‍ എത്തിയത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ബെട്ടഹളസൂര്‍ ഗ്രാമപഞ്ചായത് സെക്രടറി സുബ്രഹ്‌മണിയുടെ മകളാണ് പ്രതിഭ. എന്‍ജിനീയറിങ് ബിരുദ ധാരിയായ പ്രതിഭ 2022 നവംബറിലാണ് കിഷോറിനെ വിവാഹം കഴിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ കിഷോറിനെതിരെ സ്ത്രീധന പീഡനവും കൊലക്കുറ്റവും ചുമത്തി പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാലുടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  Woman Found Dead in House, Bengaluru, News, Crime, Criminal Case, Murder, Found Dead, Police, Hospitalized, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia