Arrested | കാമുകിയെ ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍; 'കൊലപാതകത്തിന് കൂട്ടുനിന്ന ഭാര്യയും പിടിയില്‍'
Sep 13, 2023, 12:27 IST
മുംബൈ: (www.kvartha.com) കാമുകിയെ ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ 34കാരന്‍ അറസ്റ്റില്‍. കൊലപാതകത്തിന് സഹായം ചെയ്തുവെന്ന കുറ്റത്തിന് ഇയാളുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നയ്ഗാവിലാണ് ക്രൂരമായ സംഭവം നടന്നത്. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ സഹോദരിയെ കാണാനില്ലെന്ന് കാട്ടി നൈനയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആഗസ്റ്റ് ഒമ്പതിനാണ് 34കാരനായ മനോഹര്‍ ശുക്ല 28കാരിയായ തന്റെ കാമുകി നൈന മെഹ്തയെ നൈഗാവിലെ വസതിയില്‍ വെച്ച് ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. ഭാര്യ പൂര്‍ണിമയാണ് മൃതദേഹം സ്യൂട് കേസിനുള്ളിലാക്കി മറയ്ക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് 150 കിലോമീറ്ററിലധികം സ്‌കൂടറില്‍ സഞ്ചരിച്ച് ഗുജറാതിലെ വല്‍സാദിലെ ഒരു അരുവിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടു. സംശയം തോന്നാതിരിക്കാന്‍ ദമ്പതികള്‍ രണ്ട് വയസുള്ള മകളെയും കൂടെക്കൂട്ടി.
2014ലാണ് നൈനയും മനോഹറും പ്രണയബന്ധം ആരംഭിക്കുന്നത്. ഇരുവരും ഒരു വര്‍ഷത്തോളം അയല്‍വാസികളായിരുന്നു. 2018ല്‍ പൂര്‍ണിമയുമായി വിവാഹം നടന്നെങ്കിലും ഇരുവരുടെയും ബന്ധം തുടര്‍ന്നു. പൂര്‍ണിമ ഈ ബന്ധം കണ്ടെത്തിയപ്പോഴും പിന്‍മാറാന്‍ ഇവര്‍ തയാറായിരുന്നില്ല.
ചൊവ്വാഴ്ച പുലര്‍ചെ വസായിലെ എവര്‍ഷൈന്‍ വീട്ടില്‍ നിന്നാണ് മനോഹര്‍ ശുക്ലയെ അറസ്റ്റ് ചെയ്തത്. ഭാര്യ പൂര്‍ണിമയെ പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മനോഹര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയായിരുന്ന മൃതദേഹം പച്ചകുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.
2019ല്‍ നൈന മനോഹറിനെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും രണ്ട് പരാതികള്‍ നല്‍കിയിരുന്നു. പരാതികള്‍ പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹെയര്‍ സ്‌റ്റൈലിസ്റ്റായ നൈനയുടെ ജീവനെടുത്തതെന്ന് മനോഹര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആഗസ്റ്റ് ഒമ്പതിനാണ് 34കാരനായ മനോഹര്‍ ശുക്ല 28കാരിയായ തന്റെ കാമുകി നൈന മെഹ്തയെ നൈഗാവിലെ വസതിയില്‍ വെച്ച് ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. ഭാര്യ പൂര്‍ണിമയാണ് മൃതദേഹം സ്യൂട് കേസിനുള്ളിലാക്കി മറയ്ക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് 150 കിലോമീറ്ററിലധികം സ്‌കൂടറില്‍ സഞ്ചരിച്ച് ഗുജറാതിലെ വല്‍സാദിലെ ഒരു അരുവിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടു. സംശയം തോന്നാതിരിക്കാന്‍ ദമ്പതികള്‍ രണ്ട് വയസുള്ള മകളെയും കൂടെക്കൂട്ടി.
2014ലാണ് നൈനയും മനോഹറും പ്രണയബന്ധം ആരംഭിക്കുന്നത്. ഇരുവരും ഒരു വര്‍ഷത്തോളം അയല്‍വാസികളായിരുന്നു. 2018ല്‍ പൂര്‍ണിമയുമായി വിവാഹം നടന്നെങ്കിലും ഇരുവരുടെയും ബന്ധം തുടര്‍ന്നു. പൂര്‍ണിമ ഈ ബന്ധം കണ്ടെത്തിയപ്പോഴും പിന്‍മാറാന്‍ ഇവര്‍ തയാറായിരുന്നില്ല.
ചൊവ്വാഴ്ച പുലര്‍ചെ വസായിലെ എവര്‍ഷൈന്‍ വീട്ടില്‍ നിന്നാണ് മനോഹര്‍ ശുക്ലയെ അറസ്റ്റ് ചെയ്തത്. ഭാര്യ പൂര്‍ണിമയെ പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മനോഹര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയായിരുന്ന മൃതദേഹം പച്ചകുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.
Keywords: Woman Found Dead in House; 2 Arrested, Mumbai, News, Dead Body, Arrested, Police, Killed, Crime, Criminal Case, Suitcase, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.