Arrested | ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു, പ്രസവത്തിന് ഒരു ദിവസത്തിന് ശേഷം അവര്‍ മരിക്കുന്നു; 5 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പ്രതിഷേധം; ഒടുവില്‍ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞത്

 


ഖമ്മം: (www.kvartha.com) ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു, പ്രസവത്തിന് ഒരു ദിവസത്തിന് ശേഷം അവര്‍ മരിക്കുന്നു. ഇതോടെ ഭാര്യയുടെ മരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് ലാബ് ടെക്‌നീഷ്യനായ ഭര്‍ത്താവിന്റെ പ്രതിഷേധം. തീര്‍ന്നില്ല, മരണത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

Arrested | ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു, പ്രസവത്തിന് ഒരു ദിവസത്തിന് ശേഷം അവര്‍ മരിക്കുന്നു; 5 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പ്രതിഷേധം; ഒടുവില്‍ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞത്

എന്നാല്‍ സംഭവം നടന്ന് 40 ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ ഈ പ്രതിഷേധ പ്രകടനങ്ങളെല്ലാം വെറും നാടകമാണെന്ന് തെളിഞ്ഞിരിക്കയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. ഭര്‍ത്താവ് തന്നെയാണ് പ്രസവിച്ച് ഒരു ദിവസം മാത്രമായ സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതോടെ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തെലങ്കാനയിലെ ഖമ്മത്താണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. ഭര്‍ത്താവ് ബിക്ഷാം എന്ന യുവാവാണ് ഭാര്യയെ വളരെ രഹസ്യമായി ആശുപത്രിയില്‍ വച്ച് തന്നെ കൊലപ്പെടുത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്. തുടര്‍ന്ന് ഭാര്യയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു.

മരണത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയത്. ഇതോടെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി പരിശോധിച്ച അന്വേഷണ സംഘം പ്രതി ബിക്ഷാമാണെന്ന് കണ്ടെത്തുകയും ചെയ്തു.

40 ദിവസം മുമ്പാണ് ബിക്ഷാം തന്റെ രണ്ടാം ഭാര്യ നവീനയെ ഖമ്മം സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രവസിച്ച് കിടന്ന നവീനയ്ക്ക് നല്‍കിയിരുന്ന ഐവി ഫ്‌ലൂയിഡ് ബോടിലില്‍ ഇയാള്‍ എന്തോ മരുന്ന് കുത്തി വച്ചതായി സിസിടിവിയില്‍ നിന്ന് വ്യക്തമായി. അധിക അളവില്‍ അനസ്‌തേഷ്യ മരുന്നാണ് ഇയാള്‍ കുത്തിവച്ചതെന്ന് പൊലീസ് കണ്ടെത്തി.

അനസ്‌തേഷ്യയുടെ അളവ് കൂടിയതാണ് പ്രസവിച്ച് കിടന്ന നവീനയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായതോടെ ബിക്ഷാമിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

സമാനമായ രീതിയില്‍ നേരത്തേ ഖമ്മത്ത് മറ്റൊരു കൊലപാതകം കൂടി നടന്നിരുന്നു. ഭാര്യയും കാമുകനും കൂട്ടാളികളും ചേര്‍ന്ന് അനസ്‌തേഷ്യ മരുന്ന് കുത്തി വച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്.

Keywords: Woman Found Dead In Hospital; Man Arrested, Hyderabad, News, Killed, Police, Arrested, CCTV,  Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia