SWISS-TOWER 24/07/2023

Arrested | ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വനത്തില്‍ തള്ളിയെന്ന കേസില്‍ ഭര്‍ത്താവ് ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി വനത്തില്‍ തള്ളിയെന്ന കേസില്‍ ഭര്‍ത്താവ് ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് ധരംവീര്‍, അരുണ്‍, സത്യവാന്‍ എന്നിവര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഫതേപ്പുര്‍ ബേരിയില്‍നിന്ന് സ്വീറ്റി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചു.

മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓടോറിക്ഷ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞു. ഓടോറിക്ഷാ ഡ്രൈവര്‍ അരുണിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ പുറത്തുവന്നത്. ധരംവീറിന്റെ ഭാര്യ സ്വീറ്റിയെയാണ് കൊലപ്പെടുത്തിയതെന്ന് അരുണ്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
Aster mims 04/11/2022
 
Arrested | ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വനത്തില്‍ തള്ളിയെന്ന കേസില്‍ ഭര്‍ത്താവ് ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സ്വീറ്റി ഇടയ്ക്കിടെ വീട്ടില്‍നിന്ന് ഒളിച്ചോടാറുണ്ടായിരുന്നുവെന്നും ഇതില്‍ ധരംവീര്‍ അസന്തുഷ്ടനായിരുന്നുവെന്നും അരുണ്‍ പറഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മാസങ്ങള്‍ കഴിഞ്ഞായിരിക്കും തിരിച്ചുവരുന്നത്. സ്വീറ്റിയുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു.

ഒരു സ്ത്രീയില്‍നിന്ന് 70,000 രൂപ നല്‍കിയാണ് ധരംവീര്‍ സ്വീറ്റിയെ വാങ്ങിയത്. തുടര്‍ന്ന് വിവാഹം കഴിക്കുകയായിരുന്നു. സ്വീറ്റി ഇടയ്ക്കിടയ്ക്ക് എവിടേക്കാണ് പോയിരുന്നതെന്നും മറ്റും അന്വേഷിച്ചുവരികയാണ്.

Keywords: Woman Found Dead in Forest; 3 Arrested, New Delhi, News, Woman Death Case, Police, Arrested, Auto Rickshaw, Crime, Criminal Case, Forest, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia