Found Dead | നാദാപുരത്ത് ഭര്‍തൃവീടിന് സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) നാദാപുരം തൂണേരി കോടഞ്ചേരി ഭര്‍തൃവീടിന് സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വളയം നിറവുമ്മല്‍ സ്വദേശിനിയും കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യയുമായ അശ്വതി (25) ആണ് മരിച്ചത്.

അയല്‍വാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Found Dead | നാദാപുരത്ത് ഭര്‍തൃവീടിന് സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരം പൊലീസ് എത്തി തുടര്‍നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജിലേക്കു മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മകന്‍: നൈനിക്.

Keywords:  Woman Found Dead in Bathroom, Kozhikode, News, Found Dead, Ashwathi, Police, Case, Investigation, Postmortem, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia