ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍; ആന്തരികാവയവങ്ങള്‍ നശിച്ചെന്ന് ഡോക്ടര്‍; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വനിത കമിഷന്‍
Jul 21, 2021, 17:00 IST
ന്യൂഡെല്‍ഹി: (www.kvartha.com 21.07.2021) ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. യുവതിയുടെ ആന്തരികാവയവങ്ങള്‍ പൂര്‍ണമായും നശിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നിലവില്‍ ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛര്‍ദിക്കുകയാണ്. യുവതി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്ത് ജൂണ്‍ 28നാണ് സംഭവം. അവിഹിതബന്ധം ചോദ്യം ചെയ്തതിന് യുവതിയുടെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗ്വാളിയോറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മോശമായതോടെ വിദഗ്ദ ചികിത്സക്കായി ജൂലൈ 18ന് ഡെല്‍ഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് യുവതിയുടെ സഹോദരന്‍ വനിത കമിഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ഡെല്‍ഹി വനിത കമിഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയെന്നും ഇരക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
തുടര്‍ന്ന് യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, മറ്റു നടപടികളൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ല.
മധ്യപ്രദേശ് പൊലീസ് ദുര്‍ബലമായ എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തതെന്നും ആസിഡ് ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും വനിത കമിഷന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു. പിന്നീട് ആസിഡ് കുടിപ്പിക്കുകയുമായിരുന്നുവെന്ന് കമിഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
യുവതിയുടെ ആന്തരികാവയവങ്ങള്‍ നശിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായും വനിത കമിഷന്‍ അയച്ച കത്തില്‍ പറയുന്നു. ഇത്തരം ഗുരുതരമായ കേസ് മധ്യപ്രദേശ് പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും കമിഷന്‍ അറിയിച്ചു.

Keywords: Woman forced to drink acid in MP, DCW seeks strict action against culprits, New Delhi, News, Local News, Criminal Case, Husband, Complaint, Police, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.