Worm In Sandwich | ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്‍ഡ് വിചില്‍ പുഴു; ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് യാത്രക്കാരി
Dec 30, 2023, 17:52 IST
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്‍ഡ് വിചില്‍ പുഴു. ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ കുശ്ബു ഗുപ്ത എന്ന യാത്രക്കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയില്‍ മുഖേന ഇന്‍ഡിഗോ അധികൃതര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.
'ഒരു പബ്ലിക് ഹെല്‍ത് പ്രൊഫഷനല്‍ എന്ന നിലയില്‍ സാന്‍ഡ് വിചിന്റെ ഗുണനിലവാരം നല്ലതല്ലെന്ന് അറിയിച്ചിട്ടും ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് മറ്റ് യാത്രക്കാര്‍ക്ക് സാന്‍ഡ് വിച് നല്‍കുന്നത് തുടരുകയായിരുന്നു. യാത്രക്കാരില്‍ കുട്ടികളും പ്രായമായവരുമുണ്ട്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായാലോ...'-എന്നുപറഞ്ഞാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.
തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുന്‍ഗണനയെന്ന് കംപനി ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനു പിന്നാലെ യുവതിക്ക് നേരിട്ട ദുരനുഭവത്തില്‍ മാപ്പു പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി.
'ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന 6C 6107 വിമാനത്തില്‍ നേരിട്ട ആശങ്ക യാത്രക്കാരിലൊരാള്‍ പങ്കുവെച്ചു. ഈ അവസരത്തില്‍, വിമാനത്തില്‍ ഭക്ഷണ-പാനീയ സേവനത്തിന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാന്‍ ആഗ്രഹിക്കുകയാണ്.
Keywords: Woman Finds Worm In Sandwich On IndiGo Flight. Airline Responds, New Delhi, News, Sandwich, Worm, IndiGo Flight. Instagram, Passengers, Probe, National News.
തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുന്‍ഗണനയെന്ന് കംപനി ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനു പിന്നാലെ യുവതിക്ക് നേരിട്ട ദുരനുഭവത്തില്‍ മാപ്പു പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി.
'ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന 6C 6107 വിമാനത്തില്‍ നേരിട്ട ആശങ്ക യാത്രക്കാരിലൊരാള്‍ പങ്കുവെച്ചു. ഈ അവസരത്തില്‍, വിമാനത്തില്‍ ഭക്ഷണ-പാനീയ സേവനത്തിന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാന്‍ ആഗ്രഹിക്കുകയാണ്.
അന്വേഷണത്തിന് ശേഷം ഞങ്ങളുടെ ജീവനക്കാര്‍ സംശയാസ്പദമായ പ്രത്യേക സാന്‍ഡ് വിചിന്റെ വിതരണം ഉടന്‍ നിര്‍ത്തി. അതേകുറിച്ച് അന്വേഷിക്കുകയാണ്. ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുതരുന്നു. യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.'-എന്നായിരുന്നു ഇന്‍ഡിഗോ അധികൃതരുടെ പ്രതികരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.