പരാതിയുമായെത്തിയ യുവതികളെ അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തു; എം എല്‍ എക്കെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 23.06.2016) പരാതിയുമായെത്തിയ യുവതികളെ അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ എം എല്‍ എക്കെതിരെ കേസ് . സംഘംവിഹാറില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ദിനേഷ് മോഹാനിയയ്‌ക്കെതിരെയാണ് നബ്‌സരായ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.

ഡെല്‍ഹി ജല ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് എം എല്‍ എ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506, 509, 323 എന്നീ വകുപ്പുകളാണ് എം എല്‍ എക്കെതിരെ ചുമത്തിയിട്ടുള്ളത്.

വ്യാഴാഴ്ച രാവിലെയാണ് പരാതിക്കിടയാക്കിയ സാഹചര്യം ഉണ്ടായത്. പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സംഘംവിഹാറിലെ യുവതികള്‍ എം.എല്‍.എയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. എന്നാല്‍ സ്ഥിരമായി പരാതി പറയാനെത്തുന്ന ഇവരെ കാണാന്‍ എം.എല്‍.എ വിസമ്മതിക്കുകയും പരാതി പരിഗണിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

തുടര്‍ന്ന് യുവതികളുമായുള്ള തര്‍ക്കത്തിനിടയില്‍ എം.എല്‍.എ ദിനേഷ് മോഹാനിയ പരാതിക്കാരെ തള്ളിമാറ്റുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളെ അപമാനിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത ജനപ്രതിനിധിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപെട്ടിട്ടുണ്ട്.

അതേസമയം യുവതികളുടെ ആരോപണം എം എല്‍ എ തള്ളിക്കളഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനില്‍ക്കുന്ന കുടിവെളള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപെട്ട് സംഘംവിഹാറിലെ ഒരു കൂട്ടം ആളുകള്‍ തന്നെ വന്ന് കണ്ടിരുന്നും അല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
പരാതിയുമായെത്തിയ യുവതികളെ അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തു; എം എല്‍ എക്കെതിരെ കേസ്














Also Read:
പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി

Keywords:  Woman files misbehaviour complaint against AAP MLA Dinesh Mohaniya, F I R, New Delhi, Complaint, Police, Case, Allegation, Controversy, Drinking Water, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script