SWISS-TOWER 24/07/2023

ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

അമരാവതി: (www.kvartha.com 19.12.2021) ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ നാദേന്ദ് ലയിലെ തുബാഡു ഗ്രാമത്തിലാണ് ദാരുണമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. ദാച്ചേപ്പള്ളി സ്വദേശിനിയാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മൂന്നുവര്‍ഷം മുമ്പാണ് തുബാഡു സ്വദേശിയായ രവിയുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ കുട്ടികളുണ്ടായില്ല. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി പല നാടന്‍ മരുന്നുകളും കഴിച്ചുവരികയായിരുന്നു. ഇതിനിടെ പൊക്കിള്‍കൊടി ഭക്ഷിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് ചിലര്‍ യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 19കാരി ഒരു നവജാത ശിശുവിന്റെ പൊക്കിള്‍കൊടി ശേഖരിക്കുകയും വ്യാഴാഴ്ച രാത്രി ഭക്ഷിക്കുകയുമായിരുന്നു.

മണിക്കൂറുകള്‍ക്കകം തന്നെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ആരംഭിച്ചു. തുടര്‍ന്ന് നരസറോപേടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ വെള്ളിയാഴ്ച യുവതി മരിച്ചു. യുവതിയുടെ മാതാവ് ഇതുസംബന്ധിച്ച് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കയാണ്.

മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടെത്തിന് ശേഷം മരണകാരണം വ്യക്തമായാല്‍ കുറ്റക്കാര്‍കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം


ഗര്‍ഭിണിയാകാന്‍ പൊക്കിള്‍കൊടി ഭക്ഷിക്കുന്നത് അശാസ്ത്രീയമാണെന്ന് ഗൈനകോളജിസ്റ്റ് ഡോ. കവിത പറഞ്ഞു. അന്തവിശ്വാസവും അറിവില്ലായ്മയും കൊണ്ടാണ് ആളുകള്‍ ഇത്തരം അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Keywords:  Woman eats umbilical cord to get pregnant, dies, Local News, News, Pregnant Woman, Dead, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia