Nomination | ജയലളിതയെപ്പോലെ വേഷം ധരിച്ചെത്തി പത്രിക സമർപ്പിച്ച് സ്ത്രീ; മുൻ മുഖ്യമന്തിയുടെ മകളാണെന്ന് അവകാശവാദം! പുതിയ പാർട്ടി രൂപീകരിച്ചതായും പ്രഖ്യാപനം

 


തേനി: (KVARTHA) മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെപ്പോലെ വേഷം ധരിച്ചെത്തിയ സ്ത്രീ തേനി കലക്ട്രേറ്റിലെത്തി പത്രിക സമർപ്പിച്ചു. ബുധനാഴ്ചയാണ് ഇവർ പത്രിക നല്കിയത്. താൻ ജയലളിതയുടെ മകൾ ജയലക്ഷ്മി എംജിആർ എന്ന് അവകാശപ്പെട്ട ഇവർ അമ്മ മുന്നേറ്റ കഴകം എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന് രജിസ്ട്രേഷൻ അപേക്ഷ നൽകിയെന്നും പറഞ്ഞു.

Nomination | ജയലളിതയെപ്പോലെ വേഷം ധരിച്ചെത്തി പത്രിക സമർപ്പിച്ച് സ്ത്രീ; മുൻ മുഖ്യമന്തിയുടെ മകളാണെന്ന് അവകാശവാദം! പുതിയ പാർട്ടി രൂപീകരിച്ചതായും പ്രഖ്യാപനം

ജയലളിതയുടെ പദ്ധതികൾ തുടർന്നും നടപ്പാക്കാനാണ് തേനി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ കാഞ്ചീപുരം ജില്ലയിലെ പല്ലാവരം സ്വദേശിനിയാണെന്നും എസ് പ്രേമ (51) എന്നാണെന്നും ആയുർവേദ ചികിൽസ നടത്തുന്നയാളാണെന്നുമാണ് പത്രികയ്ക്ക് ഒപ്പം നല്കിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. നാമനിർദേശ പത്രികയിൽ മാതാപിതാക്കളുടെ പേരുകൾ അവർ പരാമർശിച്ചിട്ടില്ല.

Keywords: News, National, Theni, Nomination, Lok Sabha Election, Politics, Political Party, Ayurvedha Treatment, Woman dressed like Jayalalitha and submitted nomination.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia