Medical Apathy | അര്‍ധരാത്രി ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നു; റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

 


ADVERTISEMENT


റായ്പൂര്‍: (www.kvartha.com) മധ്യപ്രദേശിലെ പന്ന ജില്ലയില്‍ ആദിവാസി യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി. അടുത്തുള്ള ടൗണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ ഡീസല്‍ തീര്‍ന്നതിനെത്തുടര്‍ന്നാണ് യുവതിക്ക് റോഡരികില്‍ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നത്.
Aster_MIMS

വെള്ളിയാഴ്ചയാണ് രാത്രിയായിരുന്നു സംഭവം. പൂര്‍ണഗര്‍ഭിണിയായിരുന്ന യുവതിയെ ആശുപത്രിയിലേക്ക് 108 ആംബുലന്‍സില്‍ കൊണ്ടുപോകുംവഴിയാണ് ഇന്ധനം തീരുന്നത്. കമ്യൂനിറ്റി ഹെല്‍ത് സെന്ററിലേക്ക് പോകും വഴി അര്‍ധരാത്രിയോടെ വാഹനം വഴിയരികില്‍വച്ച് നിന്നുപോകുകയും ഡ്രൈവര്‍ ഇന്ധനം തീര്‍ന്ന വിവരം വാഹനത്തിലുള്ളവരെ അറിയിക്കുകയും ചെയ്തു. ഇരുട്ട് നിറഞ്ഞ പ്രദേശത്തുവച്ചാണ് വാഹനം ഇന്ധനം തീര്‍ന്ന് നിന്നത്.

Medical Apathy | അര്‍ധരാത്രി ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നു; റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി


തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങിയ യുവതി റോഡ് സൈഡിലാണ് പ്രസവിച്ചത്. കല്ലുകള്‍ നിറഞ്ഞ റോഡില്‍ ഷീറ്റ് വിരിച്ച് പ്രസവിച്ച യുവതിക്കൊപ്പം ആംബുലന്‍സിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരും സഹായത്തിനെത്തിയെന്നാണ് വിവരം. തൊട്ടടുത്ത് പാര്‍ക് ചെയ്ത ആംബുലന്‍സില്‍ നിന്നുള്ള വെളിച്ചമാണ് പ്രസവ സമയത്ത് ആകെയുണ്ടായിരുന്നത്.

Keywords:  News,National,India,Ambulance,Road,Baby,New Born Child,Petrol,Local-News,Pregnant Woman, Woman Delivers Baby On Roadside As Ambulance Runs Out Of Fuel
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia