SWISS-TOWER 24/07/2023

Accidental Death | റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ബസിടിച്ച് കയറി വയോധികയ്ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) കര്‍ണാടകയിലെ ബെലഗാവിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് കയറി വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സര്‍കിളിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

മരിച്ച സ്ത്രീക്ക് 60 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ബെലഗാവിയില്‍ നിന്നുള്ള വയോധികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Accidental Death | റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ബസിടിച്ച് കയറി വയോധികയ്ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പെടെ പുറത്ത് വന്നു. വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസിനടിയില്‍ പെടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Accident-News, Woman, Road, Accident, Cross, Run Over, Bus, Karnataka News, Incident, Caught, CCTV, Woman crossing road run over by bus in Karnataka, incident caught on CCTV.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia