Instagram Account | നഷ്ട സൗഹൃദം പുതുക്കാന്‍ സമൂഹ മാധ്യമങ്ങള്‍; എല്‍കെജി കൂട്ടുകാരിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം അകൗണ്ട് തുടങ്ങി യുവതി; ഒടുവില്‍ സംഭവിച്ചത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്തുന്നതിന് വേണ്ടി അറിയാവുന്ന വിവരങ്ങള്‍വെച്ച് ഒരു ഇന്‍സ്റ്റഗ്രാം അകൗണ്ട് തുടങ്ങി അന്വേഷണം ആരംഭിച്ച നേഹ എന്ന യുവതിയുടെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ എല്‍കെജി സുഹൃത്തായിരുന്ന ലക്ഷിതയെ കണ്ടെത്തുക എന്നതായിരുന്നു നേഹയുടെ ലക്ഷ്യം. 
Aster mims 04/11/2022

എന്നാല്‍, ലക്ഷിതയെക്കുറിച്ച് നേഹയ്ക്ക് ആകെ അറിയാവുന്നത് അവളുടെ പേരും എല്‍കെജിയില്‍ പഠിക്കുമ്പോള്‍ എടുത്ത ഒരു ഫോടോയും മാത്രമായിരുന്നു. ആ ഫോടോ ഉപയോഗിച്ചാണ് 'ഫൈന്‍ഡിംഗ് ലക്ഷിത' എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അകൗണ്ട് നേഹ ആരംഭിച്ചത്. ഇതിനായി തനിക്ക് ലക്ഷിതയെക്കുറിച്ച് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും ഇന്‍സ്റ്റഗ്രാം അകൗണ്ടിന്റെ ബയോ വിഭാഗത്തില്‍ ഉള്‍പെടുത്തി കൊണ്ടാണ് നേഹ അന്വേഷണത്തിന് തുടക്കമിട്ടത്. 

'ദീര്‍ഘകാലത്തോളമായി നഷ്ടപ്പെട്ട എന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് ഞാന്‍. ലക്ഷിതയ്ക്ക് വയസ് 21. അവളുടെ സഹോദരന്റെ പേര് കുനാല്‍ എന്നായിരുന്നു'- ഇതാണ് നേഹ അകൗണ്ടില്‍ ചേര്‍ത്തിരിക്കുന്ന കുറിപ്പ്. ഇതിന് പുറമേ തന്റെ ബാല്യകാല സുഹൃത്തിന്റെ ഫോടോ നേഹ ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഓരോ ലക്ഷിതയ്ക്കും അയച്ചുകൊടുത്തും അന്വേഷണം തുടര്‍ന്നു. 

ഒടുവില്‍ അന്വേഷണം ശുഭപര്യവസായിയായി കലാശിച്ചു. നേഹ ഫോടോ അയച്ചു കൊടുത്തവരില്‍ ഒരാള്‍ അത് താനാണെന്ന് വെളിപ്പെടുത്തി. കൂടാതെ തങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിന്റെ മനോഹരമായ ഒരു വീഡിയോയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ജനപ്രിയമായതോടെ എന്നേക്കുമായി നഷ്ടപ്പെട്ടുപോയെന്ന് കരുതിയ നിരവധി സൗഹൃദങ്ങളാണ് വീണ്ടെടുക്കപ്പെട്ടത്. 



Instagram Account | നഷ്ട സൗഹൃദം പുതുക്കാന്‍ സമൂഹ മാധ്യമങ്ങള്‍; എല്‍കെജി കൂട്ടുകാരിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം അകൗണ്ട് തുടങ്ങി യുവതി; ഒടുവില്‍ സംഭവിച്ചത്


Keywords:  News, National, National-News, Social-Meida-News, Woman, Friend, Childhood, Instagram Account, Childhood Friend, Social Media, Woman Created Instagram Account To Find Childhood Friend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia