Rescued | ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യാത്രക്കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി വനിത കോണ്‍സ്റ്റബിള്‍; സമൂഹ മാധ്യമങ്ങളില്‍ കയ്യടി
Jun 1, 2023, 15:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യാത്രക്കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി വനിത കോണ്‍സ്റ്റബിള്‍. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കോണ്‍സ്റ്റബിളിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നെറ്റിസന്‍സ്.
റെയില്‍വേ സുരക്ഷാസേനയിലെ (RPF) വനിത കോണ്‍സ്റ്റബിള്‍ കെ സനിതയാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി സമയോചിത നീക്കത്തിലൂടെ യാത്രക്കാരിയെ രക്ഷിച്ചത്.
ഓടുന്ന ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ വീഴേണ്ടതായിരുന്നു യാത്രക്കാരി. തെലുങ്കാനയിലെ ബേഗംപേട്ട് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. യാത്രക്കാരെ കയറ്റി മുന്നോട്ടു നീങ്ങുകയായിരുന്ന ലിംഗംപള്ളി-ഫലക്‌നുമ എക്‌സ്പ്രസ് ട്രെയിനില്‍ കയറാനാണ് യുവതി ശ്രമിച്ചത്.
വേഗത വര്‍ധിപ്പിച്ച് മുന്നോട്ട് കുതിക്കുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്ന യുവതിയെ പ്ലാറ്റ് ഫോമിലൂടെ നടന്നു വരികയായിരുന്ന സനിത കാണാനിടയാകുകയും തുടര്‍ന്ന് കയ്യില്‍ ബലമായി പിടിച്ച കോണ്‍സ്റ്റബിള്‍ യുവതിയെ ട്രെയിനിന്റെ സമീപത്ത് നിന്ന് വലിച്ചു മാറ്റുകയുമായിരുന്നു.
യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച കോണ്‍സ്റ്റബിള്‍ സനിതയുടെ ധൈര്യത്തെയും ജാഗ്രതയെയും സൗത് സെന്‍ട്രല്‍ റെയില്‍വേ ജെനറല്‍ മാനേജര്‍ അരുണ്‍ കുമാര്‍ ജെയിന്‍ അഭിനന്ദിച്ചു. ഇത്തരം നടപടി റെയില്‍വേ സംരക്ഷണ സേനയുടെ മനോവീര്യം വര്‍ധിപ്പിക്കുമെന്നും മറ്റ് റെയില്‍വേ ജീവനക്കാരെ സമാന ശ്രമങ്ങള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ തിരുമല്‍ഗിരി ഗ്രാമവാസിയാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിളായ കെ സനിത. 2020ല്‍ റെയില്‍വേ സംരക്ഷണ സേനയില്‍ ചേര്‍ന്ന സനിതയെ ബേഗംപേട്ട് റെയില്‍വേ സ്റ്റേഷനിലാണ് നിയമിച്ചത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഈ വര്‍ഷം സ്വന്തം ജീവന്‍ പണയപ്പെടുത്തി രണ്ട് യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്.
റെയില്‍വേ സുരക്ഷാസേനയിലെ (RPF) വനിത കോണ്‍സ്റ്റബിള്‍ കെ സനിതയാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി സമയോചിത നീക്കത്തിലൂടെ യാത്രക്കാരിയെ രക്ഷിച്ചത്.
ഓടുന്ന ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ വീഴേണ്ടതായിരുന്നു യാത്രക്കാരി. തെലുങ്കാനയിലെ ബേഗംപേട്ട് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. യാത്രക്കാരെ കയറ്റി മുന്നോട്ടു നീങ്ങുകയായിരുന്ന ലിംഗംപള്ളി-ഫലക്‌നുമ എക്‌സ്പ്രസ് ട്രെയിനില്‍ കയറാനാണ് യുവതി ശ്രമിച്ചത്.
വേഗത വര്‍ധിപ്പിച്ച് മുന്നോട്ട് കുതിക്കുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്ന യുവതിയെ പ്ലാറ്റ് ഫോമിലൂടെ നടന്നു വരികയായിരുന്ന സനിത കാണാനിടയാകുകയും തുടര്‍ന്ന് കയ്യില്‍ ബലമായി പിടിച്ച കോണ്‍സ്റ്റബിള്‍ യുവതിയെ ട്രെയിനിന്റെ സമീപത്ത് നിന്ന് വലിച്ചു മാറ്റുകയുമായിരുന്നു.
യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച കോണ്‍സ്റ്റബിള്‍ സനിതയുടെ ധൈര്യത്തെയും ജാഗ്രതയെയും സൗത് സെന്‍ട്രല്‍ റെയില്‍വേ ജെനറല്‍ മാനേജര്‍ അരുണ്‍ കുമാര്‍ ജെയിന്‍ അഭിനന്ദിച്ചു. ഇത്തരം നടപടി റെയില്‍വേ സംരക്ഷണ സേനയുടെ മനോവീര്യം വര്‍ധിപ്പിക്കുമെന്നും മറ്റ് റെയില്‍വേ ജീവനക്കാരെ സമാന ശ്രമങ്ങള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Woman cop saves passenger from falling under moving train at Begumpet Railway Station | Video, Hyderabad, News, Passenger, Moving train, Begumpet Railway Station, National News, Social Media, Woman, National.#WATCH | Secunderabad, Telangana: An RPF (Railway Protection Force) woman constable saves the life of a woman passenger
— ANI (@ANI) May 31, 2023
K. Sanitha, an RPF constable saved a passenger from falling into the gap between the platform and the train, at Begumpet Railway station: RPF (31/05)
(CCTV… pic.twitter.com/J9bRenF3Vv
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.