മുപ്പതാം വയസില്‍ ഇരുട്ടറയില്‍: 20 വര്‍ഷത്തിനു ശേഷം പോലീസെത്തി മോചിപ്പിച്ചു, മകള്‍ക്ക് മാനസികാസ്വാസ്ഥ്യമെന്ന് മാതാപിതാക്കള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗോവ: (www.kvartha.com 12.07.2017) 20 വര്‍ഷമായി സ്വന്തം വീട്ടിലെ ഇരുട്ടറയ്ക്കുള്ളില്‍ കഴിയേണ്ടി വന്ന സ്ത്രീയെ പോലീസെത്തി മോചിപ്പിച്ചു. ബന്ധുക്കളുടെ തീരുമാനത്തിന്റെ ഭാഗമായാണ് പനജിക്ക് സമീപമുള്ള കാന്‍ഡോളിം ഗ്രാമത്തിലെ സ്ത്രീ ഇരുപത് വര്‍ഷമായി ഇരുട്ടില്‍ കഴിഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ത്രീയെ മാതാപിതാക്കളുടെ തീരുമാനത്തോടെ വീട്ടിനുള്ളിലെ ഇരുട്ടു മുറിയില്‍ തള്ളിയത്.

മുപ്പതാം വയസില്‍ ഇരുട്ടറയില്‍: 20 വര്‍ഷത്തിനു ശേഷം പോലീസെത്തി മോചിപ്പിച്ചു, മകള്‍ക്ക് മാനസികാസ്വാസ്ഥ്യമെന്ന് മാതാപിതാക്കള്‍

ഭക്ഷണവും വെള്ളവും എല്ലാം ജനല്‍ വഴിയായിരുന്നു മുറിയില്‍ എത്തിച്ചിരുന്നത്. ഇരുട്ടറയ്ക്കുള്ളില്‍ കഴിയുന്ന സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീ എന്‍ ജി ഒയ്ക്ക് നല്‍കിയ രഹസ്യ മെയിലിലാണ് വിവരം ലഭിക്കുന്നത്. എന്‍ ജി ഒ പിന്നീട് പോലീസിനെ വിവരമറിയിക്കുകയും പോലീസ് വന്ന് സ്ത്രീയെ മോചിപ്പിക്കുകയുമായിരുന്നു. വീടിനു പുറകിലെ മുറിയിലായിരുന്നു സ്ത്രീയെ പാര്‍പ്പിച്ചിരുന്നത്.

പോലീസ് വീട്ടിലെത്തുമ്പോള്‍ വസ്ത്രം പോലുമില്ലാതെ വൃത്തി ഹീനമായ സാഹചര്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീ മുറിക്കുള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ വിസമ്മതിച്ചു. ഭര്‍ത്താവ് നേരത്തെ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവര്‍ അന്ന് മുതല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന്, വീട്ടുകാര്‍ പറയുന്നു. 50 വയസ് പ്രായമുള്ള സ്ത്രീയെ പോലീസിന്റെ നേതൃത്വത്തില്‍ ചികിത്സയ്ക്ക് വിധേയയാക്കി.

Summary: A woman, currently in her 50’s, was on Tuesday found to be “confined” in a room in her parents’ house for the last twenty years for her ‘abnormal behaviour’ in Candolim village near Panaji, the police said.

Keywords:  Parents, Daughter, Mental Patient, House, Marriage, Goa, India, Husband, Police, hospital, Treatment, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia