കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ; മരിച്ചുപോയെന്ന് ആശുപത്രി അധികൃതര്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 21.05.2020) കൊവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച രാത്രി എത്തിയത്.

കൊവിഡ് -19 ചികിത്സയ്ക്ക് ശേഷം മെയ് 16 ന് ഗാന്ധി ആശുപത്രിയില്‍ നിന്ന് രണ്ട് പെണ്‍മക്കളോടൊപ്പം ഡിസ്ചാര്‍ജ് ചെയ്ത തങ്ങളോടൊപ്പം കൊവിഡ് -19 ബാധിച്ച് ആശുപത്രിയിലായ 42 കാരനായ ഭര്‍ത്താവിനെ കാണാതായെന്ന് അവകാശപ്പെട്ടു.

എന്നാല്‍ മാധവിയുടെ പരാതിയില്‍ പറയുന്നയാള്‍ ഈ മാസം ഒന്നിന് മരണപ്പെട്ടുവെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷ(ജിഎച്ച്എംസി)ന്റെ പരിധിയില്‍ കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടര്‍ന്ന് സംസ്‌കരിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം.

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ; മരിച്ചുപോയെന്ന് ആശുപത്രി അധികൃതര്‍

തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് അല്ലമ്പള്ളി മാധവി എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ട്വീറ്റ് വന്നത്.

മെയ് 16 ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഭര്‍ത്താവ് എ മധുസൂദനന്‍ (42) എന്നയാള്‍ റൈസ് മില്‍ തൊഴിലാളിയാണ് വീട്ടില്‍ വന്നിട്ടില്ലെന്ന് വനസ്തലിപുരം കോളനിയില്‍ നിന്നുള്ള ആലമ്പള്ളി മാധവി എന്ന യുവതി ട്വിറ്ററില്‍ കുറിച്ചു.

പക്ഷേ, ആ ട്വിറ്റര്‍ അക്കൗണ്ട് പിന്നീട് അപ്രത്യക്ഷമായി. ഇതോടെയാണ് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. മധുസൂദനനെ ഏപ്രില്‍ 30നാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് ബാധിച്ച് ഗുരുതര നിലയിലായ അദ്ദേഹത്തെ രക്ഷിക്കാനായില്ല. മെയ് ഒന്നിന് വൈകുന്നേരം ആറോടെയായിരുന്നു മരണം. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മൃതദേഹം പൊലീസിന് കൈമാറുകയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചാല്‍ കുടുംബം മുന്നോട്ട് വന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ തന്നെയാണ് സംസ്‌കാരം നടത്താറുള്ളത്.

പരാതി ഉയര്‍ന്നിട്ടുള്ള മധുസൂദനന്റെ കാര്യത്തിലും സംസ്‌കാരം നടത്തിയെന്നാണ് അറിഞ്ഞതെന്നും ഗാന്ധി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മെയ് ഒന്നിന് മധുസുദനന്‍ മരിച്ചതായി പൊലീസിന്റെ രേഖയിലുമുണ്ട്.
  
Keywords:  News, National, India, Hyderabad, COVID19, Women, Social Network, Twitter, Missing, Husband, Death, Woman Claims Her Covid-19 Positive Husband is Missing
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia