Woman CEO | അമ്മയെന്ന റോളും സി ഇ ഒ ചുമതലയും ഒരേ സമയം കൈകാര്യം ചെയ്ത് യുവതി; കയ്യടിച്ച് ഇന്റര്‍നെറ്റ് ലോകം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഒരു കുഞ്ഞുണ്ടായാല്‍ ജോലി ചെയ്യുന്ന അമ്മമാരാണെങ്കില്‍ തുടര്‍ന്നങ്ങോട്ട് കരിയറും കുടുംബവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടും. ഇപ്പോള്‍ പല ഓഫീസുകളിലും ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാന്‍ അനുവാദം ഉണ്ടെങ്കിലും കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചിലവഴിച്ചാല്‍ അത് അനിഷ്ടത്തിന് കാരണമാകാറുണ്ട്. മാത്രമല്ല, ചിലയിടങ്ങളില്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് അപ്രഖ്യാപിത വിലക്ക് പോലുമുണ്ട്.

ഒരു കുടുംബത്തിലെ രക്ഷിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളെ അടുത്ത ബന്ധുക്കളെയോ അല്ലെങ്കില്‍ ക്വിന്റര്‍ ഗാര്‍ടനിലോ ഏല്‍പിക്കുകയാണ് മിക്കവരും ചെയ്യുക.

Woman CEO | അമ്മയെന്ന റോളും സി ഇ ഒ ചുമതലയും ഒരേ സമയം കൈകാര്യം ചെയ്ത് യുവതി; കയ്യടിച്ച് ഇന്റര്‍നെറ്റ് ലോകം

ഇത്തരമൊരു ചുറ്റുപാടില്‍ ഇഡല്‍വീസ് മ്യൂച്വല്‍ ഫന്‍ഡ് സിഇഒയും എംഡിയുമായ രാധിക ഗുപ്ത ട്വിറ്ററില്‍ പങ്കുവെച്ച ഒരു ഫോടോയാണ് ഇന്റര്‍നെറ്റ് ലോകം ചര്‍ച ചെയ്യുന്നത്. ഓഫിസില്‍ തന്റെ മുറിയില്‍ ഒരു പായയില്‍ കുഞ്ഞിനെ കിടത്തിയിരിക്കുന്ന ഫോടോയാണ് അത്. ഒപ്പം ഒരു കുറിപ്പും അവര്‍ പങ്കുവച്ചിരുന്നു.

അമ്മയുടെ സമീപം വിരിച്ച പായയില്‍ കിടന്ന് കുഞ്ഞ് കളിക്കുന്ന ചിത്രമാണത്. അങ്ങനെ അമ്മയെന്ന റോളും സിഇഒ എന്ന ചുമതലയും രാധിക ഒരേ സമയം കൈകാര്യം ചെയ്യുകയാണ്.

'രക്ഷിതാക്കളില്‍ രണ്ടുപേരും ജോലിക്കായി പോകുന്ന ഒരു ദിവസം കൈക്കുഞ്ഞിനെ ഏല്‍പിച്ചു പോകാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ മിക്കവാറും അമ്മമാര്‍ ലീവ് എടുക്കുകയാണ് പതിവ്. പലരും എന്നോട് ചോദിക്കാറുണ്ട്, അമ്മയെന്ന റോളം സിഇഒ എന്ന ചുമതലയും എങ്ങനെയാണ് ഒരേസമയം തന്നെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന്.

കുറച്ച് ആസൂത്രണവും നല്ല ക്ഷമയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മനസും ഉണ്ടെങ്കില്‍ അത് സാധിക്കും'എന്നാണ് രാധിക പറയുന്നത്.

ഇതിന് നിരവധി കമന്റുകളും നിറഞ്ഞിരുന്നു. ഓഫിസുകളില്‍ സിഇഒ പോലുള്ളവര്‍ക്ക് സ്വന്തം കാബിനുകള്‍ ഉണ്ടാകുമെന്നും അതിനാല്‍ ഇഷ്ടം പോലെ കുഞ്ഞിനെ നോക്കാമെന്നാണ് ചിലരുടെ പ്രതികരണം.

Keywords: Woman CEO works with baby next to her in office, netizens remind her of the privilege she enjoys, Mumbai, News, Social Media, Child, Woman, Office, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia