ഫേസ്ബുക്കില്‍ പൊലീസിനെതിരെ കമന്റിട്ട യുവതിക്കെതിരെ കേസ്

 


ഫേസ്ബുക്കില്‍ പൊലീസിനെതിരെ കമന്റിട്ട യുവതിക്കെതിരെ കേസ്
ചണ്ഡീഗഡ്:   ട്രാഫിക് പൊലീസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് ചണ്ഡിഗഡില്‍ യുവതിക്കെതിരെ കേസ്. മോഷ്ടാവിനെ കീഴടക്കിയതിനു ഗീത ചോപ്ര ധീരതാ പുരസ്‌കാരം നേടിയ ഹെന്ന ബക്ഷി (22)ക്കെതിരേയാണു പൊലീസ് നടപടി.

ഹെന്ന ചണ്ഡിഗഡ് വ്യവസായ മേഖല പൊലീസ് സ്‌റ്റേഷനില്‍ വാഹനം കളവുപോയതിനെത്തുടര്‍ന്നു പരാതി നല്‍കി. പരാതി നല്‍കാനെത്തിയപ്പോള്‍ മുതല്‍ തന്നോടു പൊലീസ് നിഷേധാത്മകമായാണു പെരുമാറിയതെന്നും കേസിന്റെ പുരോഗതിയെക്കുറിച്ച് അറിയിച്ചില്ലെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയതാണു ഹെന്നയ്ക്കു വിനയായത്. ഇതു പൊലീസിനെ അപമാനിക്കാനാണെന്ന് ആരോപിച്ച് ഒരു കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹെന്നയ്ക്കും സുഹൃത്തിനുമെതിരേ ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

 താന്‍ മോശമായി ഒന്നും എഴുതിയിട്ടില്ലെന്നും സാധാരണക്കാരനു പൊലീസില്‍ നിന്നുണ്ടാകുന്ന ദുരനുഭവം വിവരിച്ചതേയുള്ളൂവെന്നും ഹെന്ന. കേസ് നിയമപരമായി നേരിടുമെന്നും ഹെന്ന പറഞ്ഞു.

SUMMARY:
A 22-year-old woman, winner of a national bravery award, has been booked for allegedly posting abusive comments on Chandigarh traffic police's Facebook page.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia