തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പിച്ച ഭര്‍തൃപിതാവിനെ യുവതി അടിച്ചുകൊന്ന് പോലീസില്‍ കീഴടങ്ങി

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 05.03.2018) ഭര്‍തൃപിതാവിനെ യുവതി അടിച്ചുകൊന്ന ശേഷം പോലീസില്‍ കീഴടങ്ങി. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് യുവതി പിതാവിനെ കൊലപ്പെടുത്തിയത്. യുപിയിലെ പിലിഭിതില്‍ മധോതന്‍ഡ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

വടി ഉപയോഗിച്ചാണ് യുവതി കൊല നടത്തിയത്. ഭര്‍ത്താവും യുവതിക്ക് സഹായം ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഭാര്യയ്‌ക്കൊപ്പം പോലീസില്‍ കീഴടങ്ങിയെന്നാണ് റിപോര്‍ട്ട്.

തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പിച്ച ഭര്‍തൃപിതാവിനെ യുവതി അടിച്ചുകൊന്ന് പോലീസില്‍ കീഴടങ്ങി

വെള്ളിയാഴ്ച മകന്‍ ജോലിക്കായി പുറത്തുപോയ സമയത്താണ് പിതാവ് മരുമകളെ ലൈംഗീകമായി പീഡിപ്പിച്ചത്. ഇതിന് മകന്‍ സാക്ഷിയായെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.  കൊല്ലപ്പെട്ടയാളുടെ ഭാര്യ നാല് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: An FIR was lodged on Sunday morning after the elder son of the accused filed a written complaint.

Keywords: National, Abuse, Murder
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia