വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ ഡോക്ടറും സംഘവും മര്‍ദിച്ചു; വീഡിയോ പ്രചരിക്കുന്നു
Jan 16, 2022, 13:04 IST
ഭോപ്പാല്‍: (www.kvartha.com 16.01.2022) വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം പുരുഷന്മാര്‍ യുവതിയെ മര്‍ദിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് വിവരം പുറംലോകമറിഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. അതുകൊണ്ട് അദ്ദേഹത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭന്‍വാര്‍കുവാന്‍ പ്രദേശത്തായിരുന്നു സംഭവം നടന്നത്. പച്ചക്കറി വില്‍പന നടത്തുന്ന ദ്വാരക ബായിയും മകന്‍ രാജുവും തങ്ങളുടെ വാഹനത്തിന് മുന്നിലിട്ടിരിരുന്ന കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതാണ് ഡോക്ടറെ ചൊടിപ്പിച്ചത്. ഡോക്ടര്‍ ഇവരുമായി വഴക്കിടുകയും ഉരുളക്കിഴങ്ങും ഉള്ളിയും നിറച്ച വണ്ടി മറിച്ചിടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് തന്റെ ക്ലിനികിലെ ജീവനക്കാരെ വിളിച്ചുവരുത്തി ഇരുവരെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം.
സമാനമായ ഒരു കേസ് ഭോപ്പാലില്‍ കോളിളക്കം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു സംഭവം നടന്നത്. ഒരു വനിതാ പ്രൊഫസര്‍ ഒരു പഴക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പപ്പായ എടുത്ത് റോഡില്‍ എറിഞ്ഞിരുന്നു. കച്ചവടക്കാരന്റെ വണ്ടി അവളുടെ കാറില്‍ ഉരസിയതാണ് പ്രൊഫസറെ പ്രകോപിച്ചത്.
Keywords: Woman assaulted Up by Doctor and colleagues After Fight Over Park, India, National, News, Top-Headlines, Bhoppal, Woman, Assault, Doctor, Vehicle, Parking, Vegetables, Case, Road, Professor.
< !- START disable copy paste -->

Vegetable vendor in Indore,were beaten up mercilessly by a group of men.Witnesses say they asked a doctor to move his car that he had parked in front of their pushcart. Fuming over the argument,the doctor called his staff from his clinic and got the mother and son beaten up. pic.twitter.com/JoluHH67Lq
— Anurag Dwary (@Anurag_Dwary) January 15, 2022
സമാനമായ ഒരു കേസ് ഭോപ്പാലില്‍ കോളിളക്കം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു സംഭവം നടന്നത്. ഒരു വനിതാ പ്രൊഫസര്‍ ഒരു പഴക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പപ്പായ എടുത്ത് റോഡില്‍ എറിഞ്ഞിരുന്നു. കച്ചവടക്കാരന്റെ വണ്ടി അവളുടെ കാറില്‍ ഉരസിയതാണ് പ്രൊഫസറെ പ്രകോപിച്ചത്.
Keywords: Woman assaulted Up by Doctor and colleagues After Fight Over Park, India, National, News, Top-Headlines, Bhoppal, Woman, Assault, Doctor, Vehicle, Parking, Vegetables, Case, Road, Professor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.