പീഡനത്തിന് തെളിവ് വേണമെന്ന് പൊലീസ്; യുവതി ആത്മഹത്യ ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപ്പാല്‍: ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയ യുവതിയോടെ സംഭവത്തിന് തെളിവുണ്ടോ എന്ന് പൊലീസിന്റെ ആക്ഷേപം. സംഭവത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. സ്ത്രീസുരക്ഷയ്ക്കായി ഒന്നും ചെയ്യാന്‍ കഴിയാത്ത പൊലീസ് പരാതിക്കാരിയോട് മാന്യമായി പെരുമാറാന്‍ പോലും തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഒരു ജീവന്‍ പൊലിഞ്ഞത്.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്വന്തം സഹോദരനാണ് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയും ഇവരുടെ സഹോദരനും വിവാഹമോചനം നേടിയവരാണ്. കഴിഞ്ഞ ദിവസമാണ് 45 കാരനായ സഹോദരന്‍ 32 കാരിയായ യുവതിയെ പീഡിപ്പിച്ചത്. ഇത് സംബന്ധിച്ച പരാതിയുമായാണ് യുവതി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.
പീഡനത്തിന് തെളിവ് വേണമെന്ന് പൊലീസ്; യുവതി ആത്മഹത്യ ചെയ്തു

സഹോദരന്‍ പീഡിപ്പിച്ചു എന്നതിന് തെളിവ് എന്തെങ്കിലുമുണ്ടോ എന്നായിരുന്നു സ്‌റ്റേഷനിലെപൊലീസ് ഇന്‍സ്‌പെക്ടറുടെ ചോദ്യം. തെളിവില്ലാതെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായതുമില്ല. ഇതില്‍ മനംനൊന്ത യുവതി വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ മരണത്തെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടു.

Key Words: Woman asked to prove rape, Commits suicide, Raped by her brother,  Gwalior ,  FIR , Sexually harassing, Gwalior Superintendent of Police , Santosh Singh
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script