ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പീഡന ശ്രമം; യുവതിയെ പോലീസ് പൊക്കി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 16/07/2015) ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പീഡന ശ്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 41 കാരനായ ഉമേഷ്‌ പ്രസാദ് എന്ന ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് രേണു ലാല്‍വാനിയെ (32) പോലീസ് അറസ്റ്റ് ചെയ്തത്.

സാകേതില്‍ നിന്നും അര്‍ജ്ജുന്‍ നഗറിലേക്ക് ഉമേഷിന്‍റെ ഓട്ടോയില്‍ യുവതി സവാരിക്ക് കയറിയതായിരുന്നു. ശേഷം ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ഓട്ടോ കൂലി ആവശ്യപ്പെട്ട ഡ്രൈവറോട് മുറിയിലേക്ക് വരാന്‍ യുവതി നിര്‍ദേശം നല്‍കി. തുടര്‍ന്ന്‍ മുറിയിലെത്തിയ ഡ്രൈവര്‍ക്ക് വെള്ളം നല്‍കിയ ശേഷം യുവതി കതകടച്ച് ലൈംഗിക ബന്ധം നടത്താന്‍ പ്രേരിപ്പിച്ചു. ഉമേഷ്‌ പോലീസിനോട് പറഞ്ഞു.

കൂടെയുണ്ടായിരുന്ന രേണുവിന്‍റെ സുഹൃത്ത് സംഭവം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. സുഹൃത്ത് ഇപ്പോള്‍ ഒളിവിലാണ്.

ലൈംഗിക ബന്ധം നടത്താന്‍ താല്പര്യം പ്രകടിപ്പിക്കാതിരുന്ന ഡ്രൈവര്‍ക്ക് യുവതിയും സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കി പിന്നീട് വസ്ത്രങ്ങള്‍ കീറിയ ശേഷം ലൈംഗികതക്ക് വീണ്ടും നിര്‍ബന്ധിച്ചു. കഷ്ടിച്ചാണ് താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതെന്ന് ഉമേഷ്‌ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പീഡന ശ്രമം; യുവതിയെ പോലീസ് പൊക്കി

SUMMARY: A woman has arrested for allegedly molesting attempt against an auto driver. The driver lodged a complaint against the woman.

Keywords: Woman, Molestation, Auto driver, Police
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia