Arrested | 'യുവാവിനെ കാറിന്റെ ബോണറ്റിൽ കയറ്റി 3 കിലോമീറ്റർ വലിച്ചിഴച്ചു'; യുവതി അറസ്റ്റിൽ; പരാതിക്കാരനും പിടിയിൽ
Jan 21, 2023, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) നിസാര പ്രശ്നത്തിന്റെ പേരിൽ യുവാവിനെ കാറിന്റെ ബോണറ്റിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തേക്ക് വലിച്ചിഴച്ച് വാഹനം ഓടിച്ചെന്ന കേസിൽ വനിതയും പരാതിക്കാരനും അടക്കം അഞ്ച് പേർ അറസ്റ്റിൽ. പ്രിയങ്ക, ദർശൻ, ഇയാളുടെ സുഹൃത്തുക്കളായ സുജൻ, യശ്വന്ത്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ദർശനും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ പ്രിയങ്കയുടെ ഭർത്താവിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം ഗ്യാൻഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിൽ ടാറ്റ നെക്സണും മാരുതി സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചതിനെ തുടർന്നാണ് സംഭവങ്ങൾ അരങ്ങേറിയത്. പ്രിയങ്കയാണ് നെക്സോൺ കാർ ഓടിച്ചിരുന്നത്. സ്വിഫ്റ്റ് കാർ ഓടിച്ചിരുന്നത് ദർശൻ ആയിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് പ്രിയങ്കയും ദർശനും തമ്മിൽ തർക്കമുണ്ടായി. ഈ സമയം പ്രിയങ്ക ദർശനോട് അസഭ്യം പറഞ്ഞെന്നാണ് ആരോപണം.
'ഇതിനെ എതിർത്ത് ദർശൻ കാർ നിർത്തി യുവതിയോട് സംസാരിക്കാൻ പോയി. പ്രകോപിതയായ സ്ത്രീ ഇയാളുടെ മുകളിലൂടെ കാർ ഓടിക്കാൻ ശ്രമിച്ചു. രക്ഷപ്പെടുന്നതിനായി ദർശൻ കാറിന്റെ ബോണറ്റിൽ കയറി. ഇതിനിടെ യുവതി കാറുമായി മുന്നോട്ട് പോവുകയായിരുന്നു. ദർശനെ ബോണറ്റിൽ മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു', പൊലീസ് പറഞ്ഞു. ദർശനും സുഹൃത്തുക്കൾക്കുമെതിരെ പ്രിയങ്കയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തെന്ന കുറ്റത്തിനാണ് കേസെടുത്തത്.
Keywords: News,National,India,Bangalore,Car,Woman,Complaint,Arrested,Local-News,Trending,Police,Case, Woman arrested for driving car for 3.5 km with man on bonnet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

