Arrested | ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യയുടെ ഫേസ്ബുക് പേജില്‍ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതായി പരാതി; 50 കാരി അറസ്റ്റില്‍
Sep 14, 2022, 11:38 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃതയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 50 കാരി അറസ്റ്റില്‍. അമൃതയുടെ ഫേസ്ബുക് പേജില്‍ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് സൈബര്‍ പൊലീസ് മധ്യവയസ്കയെ അറസ്റ്റ് ചെയ്തത്.
സ്മൃതി പഞ്ചല്‍ എന്ന സ്ത്രീയെയാണ് അമൃത ഫഡ്നവിസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വ്യാജ അകൗണ്ടുകള്‍ വഴി കഴിഞ്ഞ രണ്ടു വര്‍ഷമായി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സ്മൃതിയെ വ്യാഴാഴ്ച വരെ റിമാന്‍ഡ് ചെയ്തു.
ഐപിസി 419, 468 വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളുമാണ് സ്മൃതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്മൃതി 53 വ്യാജ ഫേസ്ബുക് ഐഡികളും 13 ജിമെയില്‍ അകൗണ്ടുകളും ഉണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.