സുഹൃത്തില്‍ നിന്നും അവിഹിതബന്ധത്തില്‍ ഗര്‍ഭം ധരിച്ചു; വിവാഹം കഴിക്കാതെ പ്രസവിച്ചതിലുള്ള നാണക്കേടോര്‍ത്ത് കുഞ്ഞിനെ ഫ് ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തിയെന്ന പരാതിയില്‍ കൊല ചെയ്തതിന് 23കാരിയും കുറ്റം മറച്ചുവച്ചതിന് മാതാപിതാക്കളും അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തഞ്ചാവൂര്‍: (www.kvartha.com 07.12.2021) സുഹൃത്തില്‍ നിന്നും അവിഹിതബന്ധത്തില്‍ ഗര്‍ഭം ധരിച്ചു, വിവാഹം കഴിക്കാതെ പ്രസവിച്ചതിലുള്ള നാണക്കേടോര്‍ത്ത് പ്രസവിച്ച ഉടനെ കുഞ്ഞിനെ ഫ് ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 23കാരിയും കുറ്റം മറച്ചുവച്ചതിന് മാതാപിതാക്കളും അറസ്റ്റില്‍.
Aster mims 04/11/2022

 
സുഹൃത്തില്‍ നിന്നും അവിഹിതബന്ധത്തില്‍ ഗര്‍ഭം ധരിച്ചു; വിവാഹം കഴിക്കാതെ പ്രസവിച്ചതിലുള്ള നാണക്കേടോര്‍ത്ത് കുഞ്ഞിനെ ഫ് ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തിയെന്ന പരാതിയില്‍ കൊല ചെയ്തതിന് 23കാരിയും കുറ്റം മറച്ചുവച്ചതിന് മാതാപിതാക്കളും അറസ്റ്റില്‍


തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് തഞ്ചാവൂര്‍ സ്വദേശി പ്രിയദര്‍ശിനിയാണ് അറസ്റ്റിലായത്. തഞ്ചാവൂര്‍ മെഡികല്‍ കോളജിന്റെ ശുചിമുറിയുടെ ഫ് ളഷ് ടാങ്കിലിട്ടാണ് പ്രിയദര്‍ശിനി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ് ളഷ് ടാങ്കില്‍ ഒളിപ്പിച്ചുവച്ചു.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ടു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ് ളഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് നവജാത ശിശു അതിനകത്തുള്ളത് കാണുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും മാതാപിതാക്കളും കുടുങ്ങുന്നത്.

പ്രിയദര്‍ശിനി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം ഐപിസി 302, തെളിവ് നശിപ്പിക്കല്‍ ഐപിസി 201 എന്നീ വകുപ്പുകളാണ് പ്രിയദര്‍ശനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Keywords:  Woman Arrested Assaulting Child, Chennai, News, Local News, Child, Killed, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script