ബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസിച്ചു ; ഭര്‍ത്താവിനെ യുവതിയും കൂട്ടരും ചേര്‍ന്ന് പോലീസിനു മുന്നില്‍ തല്ലിച്ചതച്ചു

 


കാണ്‍പൂര്‍: (www.kvartha.com 01.08.2015) വിവാഹബന്ധം വേര്‍പെടുത്താതെ ഭാര്യയേയും മകളേയും വീട്ടില്‍ നിന്നിറക്കി വിട്ട് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസിച്ചുവരുന്ന ഭര്‍ത്താവിനെ യുവതിയും കൂട്ടുകാരും ചേര്‍ന്ന് പോലീസിനുമുന്നിലിട്ട് തല്ലിച്ചതച്ചു. കാണ്‍പൂരിലെ നൗബസ്തയിലായിരുന്നു സംഭവം.

കപ്താന്‍ സിംഗ് എന്ന നാല്‍പ്പത്തഞ്ചുകാരനാണ് അക്രമത്തിനിരയായത്.  മുഖത്ത് കരി ഓയില്‍ പ്രയോഗം തടത്തിയശേഷം ഇരുപതോളം വരുന്ന പെണ്‍പട ചൂലും വടിയുമായി യുവാവിനെ പൊതിരെ തല്ലുകയായിരുന്നു. അക്രമത്തിനെ പ്രതിരോധിക്കാന്‍ പോലുമാകാതെ വിരണ്ടിരിക്കുകയായിരുന്നു കപ്താന്‍ സിംഗ്.

വര്‍ഷങ്ങള്‍ക്കുമുമ്പ്  നിയമപരമായി  വിവാഹംകഴിച്ച കപ്താന് ആ ബന്ധത്തില്‍  ഒരു മകളുമുണ്ട്. എന്നാല്‍ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പത്തെ ചോദ്യം ചെയ്തതോടെ ഭാര്യയേയും മകളേയും ഇയാള്‍ പതിനഞ്ചുവര്‍ഷംമുമ്പ് വീട്ടില്‍  നിന്നും  ഇറക്കിവിട്ടിരുന്നു.  അതിനുശേഷം ബന്ധം വേര്‍പെടുത്താതെ യുവതിയൊടൊപ്പം താമസമാരംഭിക്കുകയും ചെയ്തു. ഇതിനെതിരെ ഭാര്യ പോലീസില്‍ പലതവണ പരാതിപ്പെട്ടെങ്കിലും ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറിയില്ല. മകളെ വളര്‍ത്താന്‍ ആവശ്യമായ സഹായം ചെയ്തു തരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഭര്‍ത്താവിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് സന്ധിസംഭാഷണം നടത്താന്‍ പോലും പോലീസ് തയ്യാറായില്ല.

ഒടുവില്‍ വിവാഹപ്രായമെത്തിയ മകളെ യുവതി ഒറ്റയ്ക്കുതന്നെ കല്യാണം കഴിപ്പിക്കുകയാണുണ്ടായത്.
പിന്നീടാണ് പോലീസിന്റെ  സഹായമില്ലാതെ  ഭര്‍ത്താവിനെ നേരിട്ടുകൈകാര്യം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചത്.  ഇതിന്  കൂട്ടുകാരികളുടെ  സഹായവുംതേടി.  എന്നാല്‍ ആപത്ഘട്ടങ്ങളില്‍ യുവതിയെ കയ്യൊഴിയാന്‍ കൂട്ടുകാരികള്‍ തയ്യാറായില്ല.

വിവരമറിഞ്ഞതോടെ കൂട്ടുകാര്‍ ഒപ്പംകൂടുകയും നാട്ടുകാരും പോലീസും നോക്കിനില്‍ക്കെ യുവാവിനെ തല്ലിപ്പതം വരുത്തുകയും ചെയ്തു. ചിലര്‍ പെണ്‍പടയെ  പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും പിന്‍മാറാന്‍ അവര്‍ തയ്യാറല്ലായിരുന്നു.  ഒടുവില്‍ കൂടുതല്‍ പോലീസെത്തി  പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ കപ്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസിച്ചു ; ഭര്‍ത്താവിനെ യുവതിയും കൂട്ടരും ചേര്‍ന്ന് പോലീസിനു മുന്നില്‍ തല്ലിച്ചതച്ചു


Keywords:  Husband, Wife, Daughter, Marriage, Police, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia