ഭര്‍ത്താവ് അപകടത്തില്‍പെട്ട് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
Apr 18, 2022, 13:42 IST
ADVERTISEMENT
മന്‍ഗ്ലൂറു : (www.kvartha.com) ഭര്‍ത്താവ് അപകടത്തില്‍പെട്ട് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. മെന്ഗ്ലൂറില് ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
യുവതിയുടെ ഭര്‍ത്താവ് ഗംഗാധര്‍ കമ്മാര മെന്ഗ്ലൂര് ഫയര്‍ഫോഴ്സിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പെട്ട് ഇദ്ദേഹം മരിച്ചു. എന്‍ എച് 66ല്‍ കുന്തികാനയില്‍ ശനിയാഴ്ച രാത്രി 8.50 മണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എസ് യു വി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത ഉടന്‍ വിവരം വീട്ടുകാരേയും അറിയിച്ചു.
അപകടവിവരം അറിഞ്ഞ ഉടന്‍ 32കാരിയായ യുവതി കുഞ്ഞിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗംഗാധറിന്റെ ഭാര്യ റായ്ചൂരില്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Woman and her child found dead in house, Mangalore, News, Local News, Suicide, Child, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

