Found Dead | 'അസമിലെ സൈനിക കാംപില്‍ പട്ടാളക്കാരന്‍ ഭാര്യയെയും 10 വയസ്സുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി'
Sep 4, 2022, 18:37 IST
ഗുവാഹതി: (www.kvartha.com) അസമിലെ സൈനിക കാംപില്‍ പട്ടാളക്കാരന്‍ ഭാര്യയെയും പത്തുവയസ്സുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്. അസം റൈഫിള്‍സിലെ ഹവില്‍ദാറായ കശ്മീര്‍ സ്വദേശി രവീന്ദര്‍ കുമാറാണ് ഭാര്യ മോണിക ഡോഗ്ര(32), മകള്‍ റിദ്ദി എന്നിവരെ കൊലപ്പെടുത്തിയത്. സൈനികനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശനിയാഴ്ച പുലര്‍ചെ നാലുമണിയോടെ ശ്രീകൊനയിലെ സൈനിക കാംപിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശനിയാഴ്ച പുലര്‍ചെ നാലുമണിയോടെ ശ്രീകൊനയിലെ സൈനിക കാംപിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ മാര്‍ചിലാണ് രവീന്ദര്‍ കുമാര്‍ ഭാര്യയെയും മകളെയും അസമിലേക്ക് കൊണ്ടുവന്നത്. സൈനിക കാംപിലെ ക്വാര്‍ടേഴ്സിലായിരുന്നു ഇവരുടെ താമസം.
ശനിയാഴ്ച പുലര്‍ചെ ചോരയില്‍ കുളിച്ചനിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ക്വാര്‍ടേഴ്സില്‍ കണ്ടെത്തിയത്. വടിവാള്‍ കൊണ്ടാണ് സൈനികന്‍ ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ കാംപിലെ ഒരു ക്ഷേത്രത്തില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Keywords: Woman and Daughter Found Dead In Military Camp, Assam, News, Military, Dead Body, Killed, Police, Custody, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.