SWISS-TOWER 24/07/2023

Found Dead | ' അസുഖം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി 2 മക്കളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു'

 


ADVERTISEMENT

തിരുപ്പൂര്‍: (www.kvartha.com) നാഡീസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി രണ്ടു മക്കളെയും ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഒല്ലപാളയം മേഖലയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് 23 ചൊവ്വാഴ്ചയാണ് സംഭവം.

Found Dead | ' അസുഖം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി 2 മക്കളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഓലപ്പാളയം സ്വദേശിനിയായ രേവതി എന്ന 39കാരി നാഡീസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ആഗസ്ത് 23 ന് രേവതിയുടെ ഭര്‍ത്താവ് കനഗസമ്പത് (43) പുറത്ത് പോയ അവസരത്തില്‍ യുവതി രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

വീട്ടില്‍ തിരിച്ചെത്തിയ കനഗസമ്പത് മക്കളായ ഹര്‍ഷിത (12), കലൈവേന്ദന്‍ (7) എന്നിവരെയും ഭാര്യ രേവതിയെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പരിക്കേറ്റ രേവതിയെ ചികിത്സയ്ക്കായി കാങ്കേയം ജെനറല്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലും എത്തിച്ചു. ആഗസ്ത് 24 ന് ചികിത്സയ്ക്കിടെ രേവതി മരിച്ചു.

Keywords: Woman and Children Found Dead In House, Chennai, News, Local News, Children, Dead Body, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia