SWISS-TOWER 24/07/2023

Video | ഭര്‍തൃപിതാവിന്റെ മുറിക്ക് തീകൊളുത്തി യുവതി; പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

മുംബൈ: (KVARTHA) ഭര്‍തൃപിതാവിന്റെ മുറിക്ക് യുവതി തീകൊളുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. യുവതി ബോധപൂര്‍വം ഭര്‍തൃപിതാവ് ഉറങ്ങുന്ന മുറിയിലേക്ക് തീയെറിയാന്‍ ശ്രമിക്കുകയാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പേപര്‍ പോലുള്ള വസ്തു കത്തിച്ച ശേഷം പ്രായമായ ഭര്‍തൃപിതാവിന്റെ മുറിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Aster mims 04/11/2022

Video | ഭര്‍തൃപിതാവിന്റെ മുറിക്ക് തീകൊളുത്തി യുവതി; പിന്നീട് സംഭവിച്ചത്

തീ കത്തിയ വസ്തു മുറിയിലേക്ക് എറിഞ്ഞതിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന വ്യക്തി കട്ടിലില്‍ നിന്നും ഇത് മാറ്റിയതിനാല്‍ ഒഴിവായത് വന്‍ അപകടം. 'സ്ത്രീ പിതാവിനെ കത്തിക്കാന്‍ പോവുകയാണ്' എന്ന് വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. നിരവധി പേരാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചും യുവതിയെ വിമര്‍ശിച്ചും രംഗത്തെത്തിയത്.

യുവതി എന്തോ കാരണത്താല്‍ അസ്വസ്ഥയായിരുന്നുവെന്നും അതിനാല്‍ പിതാവിനെ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് വീഡിയോ കണ്ട ചില ഉപയോക്താക്കളുടെ വാദം. ഇത്തരം ക്രൂര സംഭവങ്ങള്‍ കൂടി ചിത്രീകരിക്കാന്‍ മൊബൈലുകള്‍ ഉള്ളത് നല്ലതാണെന്നും ചിലര്‍ എക്‌സില്‍ കുറിച്ചു.

Keywords:  Woman Allegedly Sets Man's Room On Fire At Residence, Video Goes Viral, Video Goes Viral, Mumbai, News, Crime, Criminal Case, Social Media, Woman, Criticism, Video, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia