കാമുകനൊപ്പം ജീവിക്കാന്‍ വരന്റെ പാലില്‍ വിഷം കലര്‍ത്തി; നവവധുവിന്റെ ക്രൂരതയില്‍ പൊലിഞ്ഞത് 13 ജീവനുകള്‍, 15 പേര് ഗുരുതരാവസ്ഥയില്‍
Oct 31, 2017, 13:14 IST
പഞ്ചാബ്: (www.kvartha.com 31.10.2017) സമ്മതമില്ലാതെ വീട്ടുകാര്‍ നടത്തിയ വിവാഹത്തില്‍ നിന്നൊഴിയാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. മുസാഫര്ഗഡിലെ ദൗലത്പൂരില്‍ നിന്നും അംജാദിലേക്ക് ഒരു മാസം മുമ്പ് വിവാഹം കഴിഞ്ഞുവന്ന ആസിയ ബീബി(20) യാണ് പിടിയിലായത്.
കാമുകനൊപ്പം ജീവിക്കണമെന്ന് ഭര്‍ത്താവിനോട് തുറന്നു പറഞ്ഞെങ്കിലും ഇയാള്‍ അത് നിരാകരിച്ചതോടെയാണ് യുവതിക്ക് സമ്മതമില്ലാതെ വിവാഹത്തിന് തയ്യാറാകേണ്ടിവന്നത്. എന്നാല്‍ വിവാഹ ശേഷം യുവതിക്ക് ഭര്‍ത്താവില്‍ നിന്നും കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. ഇതിനിടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും യുവതി സ്വന്തം വീട്ടിലേക്ക് പോകാനും ശ്രമം നടത്തിയിരുന്നു. അതും വൃഥാവിലായി. ഇതോടെ യുവതി കടുംകൈക്ക് മുതിരുകയായിരുന്നു.
ഭര്‍ത്താവിനെ കൊല്ലാനായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 24 ന് ആസിയ അയാള്‍ക്ക് കുടിക്കാനുള്ള പാലില്‍ വിഷം കലര്‍ത്തി. എന്നാല്‍ അയാള്‍ പാല് കുടിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാവ് അതുപയോഗിച്ച് ലസ്സി ഉണ്ടാക്കുകയും അത് കുടുംബത്തിലുള്ള 28 പേര് കുടിക്കുകയുമായിരുന്നു. വിഷം കലര്‍ന്ന ലസ്സി കുടിച്ചതോടെ 13 പേര് മരിച്ചു. മറ്റു 15 പേര് ഇപ്പോള്‍ ചികിത്സയിലാണ്. മരിച്ചവരില്‍ കുട്ടികളുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുമുണ്ട്.
ആസിയ തന്നെയാണ് പോലീസില്‍ കുറ്റ സമ്മതം നടത്തിയത്. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കാമുകന് മുഹമ്മദ് ഷാഹിദ്, സുഹൃത്ത് സെറീന എന്നിവരാണ് വിഷം എത്തിച്ചുകൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Panjab, National, News, Marriage, Murder Attempt, Husband, Death, Treatment, Police, poisoned milk, Woman 'accidentally kills' 13 family members with poisoned milk.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.