Hospitalized | നടന്‍ വിജയ് യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിയടക്കം 2 പേര്‍ക്ക് പരുക്ക്; അപകടം കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെ


രണ്ടുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴക വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്
ചെന്നൈ: (KVARTHA) നടന്‍ വിജയ് യുടെ അമ്പതാം പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിയടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിക്ക് പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കാണ് പൊള്ളലേറ്റത്. കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
രണ്ടുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് യുടെ പാര്‍ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. വിജയ് യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.